കിരീടവും ചെങ്കോലുമണിഞ്ഞ് ജഗതി!! ക്യാമറയ്ക്ക് മുന്നിലെ രണ്ടാം വരവ് മിന്നിച്ചു, ചിത്രം പുറത്ത്...
ചടങ്ങിൽ ജഗതിയെ കിരീടവും ചെങ്കോലുംധരിപ്പിച്ചാണ് ജഗതിയെ സ്വീകരിച്ചത്.
ജഗതിയുടെ തിരിച്ചു വരവ് വളരെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. ഏഴ് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജഗതി ക്യാമറയ്ക്ക് മുന്നിൽ മേക്കപ്പ് അണിഞ്ഞ് എത്തുന്നത്. കഴിഞ്ഞ കുറെ കാലങ്ങളായി മലയാളികൾ കാത്തിരുന്ന ഒരു സംഭവമാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. ജഗതി ശ്രീകുമാറിന്റെ മകന്റെ ഉടമസ്ഥതയിൽ ആരംഭിക്കുന്ന പരസ്യ നിർമ്മാണ കമ്പനിയായ ജഗതി എന്റർടെയ്ൻമെന്റ്സിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു. ജഗതിയെ ക്യാമറയിൽ പകർത്തി കൊണ്ട് നടൻ മനോജ് കെ ജയനാണ സ്വച്ച് ഓൺ കർമം നിർവഹിച്ചത്.

ചടങ്ങിൽ ജഗതിയെ കിരീടവും ചെങ്കോലും ധരിപ്പിച്ചാണ് ജഗതിയെ സ്വീകരിച്ചത്. ക്യാമറ മനോജ് കെ ജയൻ ജഗതിയുടെ നേരെ തിരിച്ചപ്പോൾ അദ്ദേഹം കൈ വീശി ചിരിക്കുകയായിരുന്നു. ഇത് പ്രേക്ഷകർക്കും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും സന്തോഷം പകരുന്ന നിമിഷമായിരുന്നു. ജഗതിയെ ഒരു നോക്ക് കാണാൻ ഒരു വലിയ വിഭാഗം ജനക്കൂട്ടം അതിരപ്പള്ളിയിൽ എത്തിയിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട നടനെ ഹർഷാരവത്തോടെയാണ് ഫാൻസ് സ്വീകരിച്ചത്.
2012 ൽ ഉണ്ടായ കാർ അപകടത്തിൽ ഗുരുതരമായ പരിക്കേറ്റിരുന്നു. തുടർന്ന് കഴിഞ്ഞ 7 വർഷങ്ങളായി അദ്ദേഹം ചികിത്സയിൽ തുടരുകയാണ്. ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് അദ്ദേഹം വീണ്ടും ഫ്രെയിമിൽ വരുന്നത്. എം പദ്മകുമാറിന്റെ തിരുവമ്പാടി തമ്പാന്റെ സെറ്റിൽ നിന്ന് അന്തരിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ ഇടപ്പാതിയുടെ സെറ്റിലേയ്ക്ക് പോകവെയായിരുന്നു അപകടം സംഭവിക്കുന്നത്.


Click it and Unblock the Notifications











