For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പറക്കാന്‍ ജഗതിയില്ല; മോളിവുഡ് വെന്റിലേറ്ററില്‍

  By Ajith Babu
  |

  Jagathy Sreekumar
  സെറ്റില്‍ നിന്നും സെറ്റിലേക്ക് പറന്നു നടക്കുന്ന ജഗതി ശ്രീകുമാറിന് അപ്രതീക്ഷിതമായുണ്ടായ അപകടത്തോടെ വെന്റിലേറ്ററിലായത് മലയാള സിനിമ. മമ്മൂട്ടി-മോഹന്‍ലാല്‍ സിനിമകള്‍ ഉള്‍പ്പെടെ ഏതാണ്ട് പത്തോളം പ്രൊജക്ടുകളുടെ നിര്‍മാണമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. സജി സുരേന്ദ്രന്റെ താമരശ്ശേരി ടു തായ്‌ലന്‍ഡ്, ജോണി ആന്റണിയുടെ മാസ്‌റ്റേഴ്‌സ്, സ്ട്രീറ്റ്‌ലൈറ്റ്, ആകസ്മികം തുടങ്ങിയ ഇരുപത്തിയൊന്നോളം ചിത്രങ്ങള്‍ക്ക് കോള്‍ ഷീറ്റ് നല്‍കിയിട്ടുണ്ട്.

  എന്നാല്‍, വിഷുച്ചിത്രങ്ങളായ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം 'ഗ്രാന്‍ഡ് മാസ്റ്റര്‍' ലാല്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം 'കോബ്ര' എന്നിവയുടെ ഡബ്ബിങ് അടക്കമുള്ള ജോലി ജഗതി പൂര്‍ത്തിയാക്കിയത് നേരിയ തോതിലെങ്കിലും ആശ്വാസം പകരുന്നുണ്ട്.

  സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്ക് ഓടി നടന്ന് അഭിനയിക്കുന്ന നടന്മാരുടെ കൂട്ടത്തില്‍ നമ്പര്‍ വണ്ണാണ് ജഗതി. മുന്‍കൂട്ടി തയ്യാറാക്കി സമയക്രമമനുസരിച്ചാണ് സെറ്റുകളില്‍നിന്ന് സെറ്റുകളിലേക്ക് പറക്കുന്നത്. ഇതില്‍ എവിടെയെങ്കിലുമൊന്ന് പാളിയാല്‍ സിനിമയുടെ ഷൂട്ടിങും താളം തെറ്റും. ജഗതിയ്ക്ക് വേണ്ടിയുള്ള സംവിധായകരുടെയും നിര്‍മാതാക്കളുടെയും പിടിവലി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മലയാള സിനിമയിലെ സാധാരണ സംഭവമാണ്.

  വര്‍ഷത്തില്‍ പത്തുമുതല്‍ ഇരുപത്തഞ്ചുവരെ സിനിമകളില്‍ ജഗതി ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാറുണ്ട്. വേഷങ്ങള്‍ പ്രധാനമെന്നോ അപ്രധാനമെന്നോ നോക്കാതെ, ഓടിയെത്താന്‍ കഴിയുന്ന ഏല്ലാ സിനിമകളുമായി സഹകരിക്കുന്നതായിരുന്നു ജഗതിയുടെ സ്വഭാവം. ഇങ്ങനെയൊരു ഓട്ടത്തിനിടെ തന്നെയാണ് അദ്ദഹേത്തിന് അപകടം നേരിട്ടതും.

  വര്‍ഷാവര്‍ഷം ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചതാരെന്ന കണക്കെടുക്കുമ്പോള്‍ മിക്കപ്പോഴും ജഗതി തന്നെയാണ് മുന്നിലെത്താറ്. 2010ല്‍ 42 ചിത്രങ്ങള്‍ക്കൊപ്പവും 2011ല്‍ 51 ചിത്രങ്ങള്‍ക്കൊപ്പവും ജഗതി സഹകരിച്ചിട്ടുണ്ട്.

  ഇപ്പോള്‍ നിനിച്ചിരിയ്ക്കാതെ വന്ന അപകടവും മാസങ്ങളോളം വേണ്ടിവരുന്ന ചികിത്സയും സിനിമാ നിര്‍മാണവിതരണപ്രദര്‍ശന മേഖലകളില്‍ കനത്ത സാമ്പത്തികനഷ്ടം വരുത്തിവെയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.

  ജ്ഞാനശീലന്‍ സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം 'ഏഴാംസൂര്യ'ന്റെ ഡബ്ബിങ് മൂന്നുദിവസം മുമ്പാണ് പൂര്‍ത്തിയാക്കിയത്. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന തിരുവമ്പാടി തമ്പാന്‍, ശ്രീനിവാസന്‍ നായകനാകുന്ന പറുദീസ, വേണു ഗോപന്റെ റിപ്പോര്‍ട്ടര്‍, ലെനിന്‍ രാജേന്ദ്രന്റെ ഇടവപ്പാതി, ലാല്‍ജോസിന്റെ ഡയമന്‍ഡ് നെക്ലേസ് തുടങ്ങി ചിത്രീകരണം പുരോഗമിക്കുന്ന ഈ സിനിമകളിലെല്ലാം പ്രാധാന്യമുള്ള വേഷങ്ങളാണ് ജഗതി കൈകാര്യം ചെയ്യുന്നത്. ഇതില്‍ ജഗതിയുടെ കഥാപാത്രത്തെ മാറ്റിനിര്‍ത്തി ചിത്രം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കഥാഗതിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടി വരും.

  English summary
  Works on about 10 projects in which Sreekumar figures are held up in view of the accident, sources in film industry said.,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X