»   » എനിക്കൊരു മകള്‍ കൂടിയുണ്ട് -ജഗതി പറയുന്നു

എനിക്കൊരു മകള്‍ കൂടിയുണ്ട് -ജഗതി പറയുന്നു

Posted By:
Subscribe to Filmibeat Malayalam
Jagathty Sreekumar
കൊച്ചി: കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രശസ്ത നടന്‍ ജഗതി ശ്രീകുമാറിന്റെ സ്വകാര്യ ജീവിതത്തെ സംബന്ധിയ്ക്കുന്ന സുപ്രധാന വെളിപ്പെടുത്തലുമായി മംഗളം വാരിക.

വിവാഹബന്ധത്തിന് പുറമേ തനിക്ക് ഒരു മകള്‍കൂടിയുണ്ടെന്നാണ് മംഗളം വാരികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ജഗതി തുറന്നുപറഞ്ഞിരിയ്ക്കുന്നത്. കുട്ടിയുടെ പേരുവിവരങ്ങളും ജഗതി അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് താമസിയ്ക്കുന്ന പ്ലസ് ടു വിദ്യാര്‍ഥിനിയായ മകളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ നോക്കുന്നത് താനാണെന്നും ജഗതി സമ്മതിയ്ക്കുന്നു.

എന്നാല്‍ കുട്ടിയുടെ അമ്മ ആരെന്നത് അടക്കമുള്ള രഹസ്യങ്ങളുടെ ചെപ്പുതുറക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. നിയമപരമായി വിവാഹം ചെയ്ത ഭാര്യ ശോഭയുമായുള്ള ബന്ധത്തില്‍ ജഗതിക്ക് രണ്ടു മക്കളാണുള്ളത്. ബാങ്ക് ഉദ്യോഗസ്ഥനും ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഉടമയുമായ രാജ്കുമാറും മകള്‍ പാര്‍വതിയും.

അതേസമയം ഗുരുതരാവസ്ഥയില്‍ ജഗതി ആശുപത്രിയില്‍ കഴിയുന്ന സമയത്തു തന്നെ ഇത്തരമൊരു അഭിമുഖം പ്രസിദ്ധീകരിച്ചതിനെക്കുറിച്ചും ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

English summary
Actor Jagaty admittedto have fathered an illegitimate child.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam