Don't Miss!
- Finance
നിങ്ങളുടെ വരുമാനം പത്ത് ലക്ഷം രൂപയാണോ; എങ്കില് നികുതിയിനത്തില് ഇത്ര രൂപ സേവ് ചെയ്യാം!!
- News
ബിഎസ്എന്എല് എഞ്ചിനീയേഴ്സ് സഹകരണ സംഘം സാമ്പത്തിക ക്രമക്കേട്; ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി
- Sports
IND vs NZ: സൂപ്പര് സെഞ്ച്വറി, കോലിയുടെ വമ്പന് റെക്കോഡ് തകര്ത്ത് ഗില്-എല്ലാമറിയാം
- Automobiles
ശ്രീവിദ്യ സ്വന്തമാക്കിയത് ഹ്യുണ്ടായിയുടെ പെർഫോമൻസ് രാജാവിനെ; ചിത്രങ്ങൾ വൈറൽ
- Lifestyle
ബാര്ലി സൂപ്പിലൊതുങ്ങാത്ത രോഗങ്ങളില്ല: തയ്യാറാക്കാം എളുപ്പത്തില്
- Technology
ബജറ്റ്പെട്ടി തുറന്നപ്പോൾ! എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ, മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
ജഗതിയെ കാണാന് ജോര്ജ്ജ് അനുവദിക്കുന്നില്ല

സര്ക്കാര് ചീഫ് വിപ്പ് പിസി ജോര്ജ്ജ് അച്ഛനെ കാണാന് അനുവദിക്കുന്നില്ലെന്നും ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടാണ് ശ്രീലക്ഷ്മി കഴിഞ്ഞ ദിവസം വിഎസിനെ കാണാനെത്തിയത്. പിസി ജോര്ജ്ജിന്റെ മകന് ഷോണ് ആണ് ജഗതിയുടെ മകള് പാര്വ്വതിയുടെ ഭര്ത്താവ്. ഈ ബന്ധം കാരണമാണ് തനിയ്ക്ക് പിതാവിനെ കാണാനുള്ള അവസരം പിസി ജോര്ജ്ജ് നിഷേധിക്കുന്നതെന്നാണ് ശ്രീലക്ഷ്മി പറയുന്നത്.
അമ്മ ശ്രീകലയോടൊപ്പമാണ് ശ്രീലക്ഷ്മി വിഎസിനെ കാണാനെത്തിയത്. അച്ഛനെ ഒരു നോക്ക് കാണണം എന്ന് ആഗ്രഹമുണ്ട്. പക്ഷേ പിസി ജോര്ജ്ജ് ഇതില് ഇടപെടുന്നു. അദ്ദേഹം എന്തിനാണ് ഞങ്ങളുടെ കുടുംബകാര്യങ്ങളില് ഇടപെടുന്നത് എന്നറിയില്ല- വിഎസിനെ കാണാനെത്തിയ ശ്രീലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു.
പിസി ജോര്ജ്ജ് കാരണം ഞങ്ങള്ക്ക് ജീവിക്കാന് പറ്റാത്ത അവസ്ഥയാണ്. കോടതി ഉത്തരവുമായി വെല്ലൂരില് അച്ഛനെ കാണാന് പോയിരുന്നു. ഞങ്ങളെ തടയില്ലെന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞത്. എന്നാല് പിസി ജോര്ജ്ജിന്റെ നിര്ദ്ദേശപ്രകാരം അവിടെ ഞങ്ങളെ തടയുകയാണുണ്ടായത്- ശ്രീലക്ഷ്മി ആരോപിച്ചു.
മാര്ച്ച് 5ന് ചൊവ്വാഴ്ച ജഗതി ശ്രീകുമാര് മാധ്യമങ്ങള്ക്ക് മുന്നിലെത്തിയതിന് പിന്നാലെയാണ് ജഗതിയുടെ മകള് വിഎസിന് പരാതി നല്കിയത്. മാര്ച്ച് 1ന് വെള്ളിയാഴ്ചയാണ് ജഗതി ശ്രീകുമാര് തിരുവനന്തപുരത്ത് പേയാട്ടുള്ള വസതിയില് എത്തിയത്.
പിതാവ് സുഖമില്ലാതിരുന്ന കാലത്താണ് മകളും ഭാര്യയുമാണെന്ന് അവകാശപ്പെട്ട് ശ്രീലക്ഷ്മിയും അമ്മയും മാധ്യമങ്ങള്ക്ക് മുന്നിലെത്തിയതെന്നും ഇതൊരു തരം മുതലെടുക്കല് തന്ത്രമായിട്ടേ കാണാന് കഴിയുകയുള്ളുവെന്നും ജഗതിയുടെ മൂത്തമകള് പാര്വ്വതി നേരത്തേ പറഞ്ഞിരുന്നു.
-
ആ സെറ്റിൽ നിന്ന് ഞാൻ വഴക്കിട്ട് ഇറങ്ങിപ്പോയി; എല്ലാവരും പറഞ്ഞ മമ്മൂക്കയെ അല്ല ഞാൻ കണ്ടത്; അലൻസിയർ
-
'ജാസി ഗിഫ്റ്റിനെ കണ്ടെത്തിയതിങ്ങനെ; ലജ്ജാവതിയെ പാട്ട് മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണത്തിന് വെച്ചപ്പോൾ'
-
'പൊളിറ്റിക്കൽ കറക്റ്റനസ് നോക്കണം; ഇന്നാണെങ്കിൽ ആ രണ്ടു സൂപ്പർ ഹിറ്റ് ഗാനങ്ങളും ഞാൻ ചെയ്യില്ല': കമൽ