സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തിലും ജഗതി!!​ സിനിമയിൽ സജീവമാകാനൊരുങ്ങി ചിരിയുടെ തമ്പുരാൻ

Recommended Video

ഒന്നൊന്നര വരവിനൊരുങ്ങി ഹാസ്യസാമ്രാട്ട്

പകരക്കാരില്ലാത്ത ഒരുപാട് കലാകാരന്മാരുണ്ട് നമുക്ക് ചുറ്റും. അതിലൊരാളാണ് നടൻ ജഗതി ശ്രീകുമാർ.തന്റേതായ അവതരണ ശൈലി കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത കലാകാരനാണ് ജഗതി. ജഗതിയുട ശൂന്യത ഇന്നും മലയാള സിനിമയിൽ തുടരുകയാണ്. കാർ അപകടത്തെ തുടർന്ന് വിശ്രമത്തിലായിരുന്ന ജഗതി വീണ്ടും മലയാള സിനിമയിൽ സജീവമാകാൻ പോകുകയാണ്. എട്ട് വർഷത്തിനു ശേഷം ജഗതി വീണ്ടും ക്യാമറയ്ക്ക് മുന്നിൽ സജീവമാകുകയാണ്.

 jagathy

‌ മകൻ രാജ് കുമാറിന്റെ പരസ്യ നിർമ്മാണ കമ്പനി നിർമ്മിച്ച പരസ്യ ചിത്രത്തിലൂടെയായിരുന്നു ജഗതി ആദ്യം ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. കൂടാതെ ജഗതിയുടെ സുഹൃത്ത് ശരത്ത്ചന്ദ്രൻ നായർ സംവിധാനം ചെയ്യുന്ന കബീറിന്റെ ദിനങ്ങളിലും ജഗതി അഭിനയിച്ചിട്ടുണ്ട്. സിബിഐ കുറിപ്പിന്റെ അഞ്ചാഭാഗത്തും ജഗതി അഭിനയിക്കുന്നുണ്ട്. കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജഗതി മകൻ രാജ് കുമാർ ഇക്കാര്യം പറഞ്ഞത്. സിനിമയിൽ സജീവമാകാനാണ്തീരുമാനമെന്നും ഇദ്ദേഹം പറഞ്ഞു.

സിനിമയിൽ തിരികെ കൊണ്ടു വരണമെന്ന് ഡോക്ടർമാർ തന്നെയാണ് നിർദ്ദേശിച്ചത്. ഇതിലൂടെ പപ്പയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നും രാജ് കുമാർ പറഞ്ഞു. ജഗതിയുടെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ,.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X