ജഗതിക്ക് അമ്മയുടെ കല്പന

By Staff

സൂപ്പര്‍താരങ്ങളെ ചൊടിപ്പിക്കുന്ന പ്രസ്താവന നടത്തിയതിന് അമ്മ ജഗതിക്ക് വിധിച്ച ശിക്ഷ സ്വന്തം കൈയില്‍ നിന്ന് പണമിറക്കി ക്ഷമാപണ പരസ്യം കൊടുക്കുക എന്നതായിരുന്നു. അമ്മയുടെ കല്പന ജഗതി അനുസരിച്ചു.

അത് പഴയ കഥ. ഇന്ന് അമ്മയുമായോ സൂപ്പര്‍താരങ്ങളുമായോ ജഗതിക്ക് യാതൊരു പ്രശ്നവുമില്ല. ഹലോയില്‍ മോഹന്‍ലാലിനൊപ്പം മുഴുവന്‍ സമയ കഥാപാത്രമായി ജഗതി അഭിനയിച്ചു. അമ്മയും അമ്മയുടെ കല്പനകളെ വെല്ലുവിളിക്കുന്ന താരങ്ങളുമായി പ്രശ്നങ്ങളുണ്ടായപ്പോള്‍ അവര്‍ക്കെതിരെ പരസ്യമായി പ്രസ്താവനയിറക്കാനും ജഗതി തയ്യാറായി.

ഇന്ന് അമ്മയില്‍ ജഗതി സജീവം. സൂപ്പര്‍താരങ്ങളുമായി നല്ല ധാരണയിലുമാണ്. അതുകൊണ്ടു തന്നെയാണ് അമ്മ നിര്‍മിക്കുന്ന ട്വന്റി ട്വന്റിയില്‍ ജഗതിക്ക് ഒരു പ്രധാന വേഷം ലഭിച്ചത്. ഹലോയിലെന്ന പോലെ മോഹന്‍ലാലിന്റെ സുഹൃത്തായാണ് ജഗതി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. മോഹന്‍ലാലിനൊപ്പം മിക്ക രംഗങ്ങളിലും ജഗതിയും പ്രത്യക്ഷപ്പെടുന്നുണ്ട്.

പക്ഷേ ഒരേ സമയം നാലും അഞ്ചും സിനിമകളില്‍ അഭിനയിക്കുന്ന ജഗതി അമ്മക്ക് കൊടുക്കാന്‍ ഒരുമിച്ച് കുറെ ഡേറ്റുകള്‍ കണ്ടെത്തുന്നതെങ്ങനെ? മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടനാണ് ജഗതി. ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനുകളിലേക്കുള്ള ജഗതിയുടെ യാത്രയ്ക്കിടയില് നേരത്തെ ഡേറ്റ് നല്‍കിയ ചിത്രങ്ങള്‍ പോലും ഒഴിവാക്കേണ്ടിവരുന്നു.

പക്ഷേ അമ്മയുടെ സിനിമയെ അങ്ങനെ ജഗതിക്ക് അവഗണിക്കാനാവില്ലല്ലോ. അമ്മയുടെ പുതിയ കല്പനയും ജഗതിക്ക് ലഭിച്ചിട്ടുണ്ട്. ഫിബ്രവരി 22 മുതല്‍ മാര്‍ച്ച് അഞ്ച് വരെയുള്ള ട്വന്റി ട്വന്റിയുടെ മൂന്നാം ഘട്ട ചിത്രീകരണത്തില്‍ എല്ലാ താരങ്ങളുമെത്തിക്കോളണമെന്നാണ് കല്പന. ജഗതിക്ക് ആ കല്പന അനുസരിക്കാതിരിക്കാനാവില്ലല്ലോ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X