ജഗതി ശ്രീകുമാറിന് ഭാര്യയുടെ സ്‌നേഹചുംബനം! അമ്മ അറിയാതെ ചിത്രം പകര്‍ത്തി മകള്‍! ഒപ്പമൊരു ആശംസയും!

മലയാളികളുടെ സ്വന്തം ഹാസ്യസാമ്രാട്ടായ ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാലോകവും ആരാധകരും. ഇടയ്ക്ക് പരസ്യത്തിലൂടെ അദ്ദേഹം എത്തിയപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. വൈകാതെ തന്നെ സിനിമയിലേക്കും അദ്ദേഹം എത്തുമെന്ന് അന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു. മലയാള സിനിമയുടെ അവിഭാജ്യ ഘടകമായ താരത്തിന്റെ ഡേറ്റിനായി സംവിധായകര്‍ കാത്തിരുന്ന സമയമായിരുന്നു മുന്‍പുണ്ടായിരുന്നു. സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു അപ്രതീക്ഷിതമായി അദ്ദേഹത്തിന് അപകടം സംഭവിച്ചത്.

അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍

ലെനിന്‍ രാജേന്ദ്രന്റെ സിനിമയില്‍ അഭിനയിക്കുന്നതിനായി പോവുന്നതിനിടയിലായിരുന്നു അപകടം. ചികിത്സയില്‍ കഴിയുന്ന അദ്ദേഹം ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമായാണ് പരസ്യത്തില്‍ അഭിനയിച്ചത്. ചികിത്സയില്‍ കഴിയുന്നതിനിടയില്‍ നിരവധി അവസരങ്ങളായിരുന്നു അദ്ദേഹത്തെ തേടിയെത്തിയത്. ആരോഗ്യത്തെക്കുറിച്ചായിരുന്നു ശ്രദ്ധയെന്നും അതിനാല്‍ അവസരങ്ങളൊന്നും സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും വ്യക്തമാക്കിയായിരുന്നു കുടുംബമെത്തിയത്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്നായിരുന്നു അദ്ദേഹം വീണ്ടും ക്യാമറയെ അഭിമുഖീകരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ വിവാഹ വാര്‍ഷികം.

ജഗതിക്ക് സ്‌നേഹ ചുംബനം

ജഗതി ശ്രീകുമാറിന്റേയും ശോഭയുടേയും വിവാഹ വാര്‍ഷിക ദിനമായിരുന്നു കഴിഞ്ഞ ദിവസം. ശോഭയെക്കുറിച്ച് അദ്ദേഹം നേരത്തെ വാചാലനായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് താന്‍ തിരക്കിലാവുമ്പോള്‍ മക്കളുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് ശോഭയാണെന്നും തന്റെ തിരക്കുകളെക്കുറിച്ച് ഒരിക്കല്‍പ്പോലും അവര്‍ പരാതി പറഞ്ഞിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു. വിവാഹ വാര്‍ഷിക ദിനത്തില്‍ ജഗതിക്ക് സ്‌നേഹ ചുംബനവുമായാണ് ശോഭ എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണ്.

അമ്മ അറിയാതെ ഫോട്ടോയെടുത്തു

അമ്മയുടേയും അച്ഛന്റേയും സ്‌നേഹ നിമിഷത്തെ മകള്‍ പാര്‍വതി ക്യാമറയില്‍ പകര്‍ത്തിയിരുന്നു. അവരുടെ 39ാം വിവാഹ വാര്‍ഷികമായിരുന്നുവെന്നും ഈ ചിത്രം പകര്‍ത്തിയത് താനാണെന്നും അമ്മ അതറിഞ്ഞില്ലെന്നും പാര്‍വതി പറയുന്നു. തന്റെ ക്യാന്‍ഡിഡ് ക്ലിക്കിനെക്കുറിച്ചൊന്നും അമ്മ അറിഞ്ഞിട്ടില്ലെന്നാണ് മകള്‍ കുറിച്ചത്. പാര്‍വതിയുടെ പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

കുടുംബാംഗങ്ങള്‍ക്കൊപ്പം

കുടുംബാഗംങ്ങള്‍ക്കൊപ്പമായിരുന്നു ജഗതിയും ശോഭയും കഴിഞ്ഞ തവണ വിവാഹ വാര്‍ഷികം ആഘോഷിച്ചത്. കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇത്തവണത്തെ ആഘോഷം എങ്ങനെയാണെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ആദ്യവിവാഹത്തില്‍ നിന്നും മോചനം നേടിയതിന് പിന്നാലെയായാണ് ജഗതി ശ്രീകുമാര്‍ ശോഭയെ ജീവിതസഖിയാക്കിയത്.

 7 വര്‍ഷത്തിന് ശേഷമുള്ള വരവ്

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ജഗതി ശ്രീകുമാര്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത് അടുത്തിടെയായിരുന്നു. പരസ്യത്തിലൂടെയുള്ള വരവിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അദ്ദേഹത്തെ സ്വാഗതം ചെയ്യാനായി സിനിമാലോകം ഒന്നടങ്കം ഒരുമിച്ചെത്തിയിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പടെ വന്‍താരനിരയായിരുന്നു പരിപാടിയില്‍ പങ്കെടുക്കാനായി എ്ത്തിയത്. അഭിനയം, ആലാപനം, സംവിധാനം തുടങ്ങിയ മേഖലകളില്‍ തിളങ്ങിയ ജഗതിയുടെ പേരില്‍ നിര്‍മ്മാണക്കമ്പനി തുടങ്ങിയതിനെക്കുറിച്ചുള്ള പ്രഖ്യാപനവും അന്ന് നടന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X