ജഗതി ശ്രീകുമാര്‍ തിരിച്ചെത്തുന്നു! ഈ വരവ് പൊളിച്ചടുക്കും! പ്രത്യേകതകളേറെയാണ്! കാണൂ!

Recommended Video

ജഗതി ശ്രീകുമാര്‍ തിരിച്ചെത്തുന്നു | filmibeat Malayalam

അഭിനേതാവായി മാത്രമല്ല ഗായകനായും സംവിധായകനായും സിനിമയില്‍ നിറഞ്ഞുനിന്ന താരമായ ജഗതി ശ്രീകുമാര്‍ തിരിച്ചെത്തുകയാണെന്നുള്ള സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അപകടത്തിന് ശേഷമുള്ള അദ്ദേഹത്തിന്‍റെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. നേരത്തെയും ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നുവെങ്കിലും ഇപ്പോഴിതാ അക്കാര്യത്തിന് സ്ഥിരീകരണം വന്നിരിക്കുകയാണ്. മലയാളത്തിന് പുറമെ അന്യഭാഷകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. താരരാജാക്കന്‍മാരും യുവതാരങ്ങളും ശക്തമായി തുടരുന്നതിനിടയിലും അദ്ദേഹത്തിന് തന്റേതായ സ്ഥാനം സിനിമയിലുണ്ടായിരുന്നു. അദ്ദേഹത്തെ മാറ്റി നിര്‍ത്തിയുള്ള സിനിമയെക്കുറിച്ച് ആലോചിക്കാന്‍ കഴിയില്ലെന്ന സ്ഥിതിയായിരുന്നു ഒരുകാലത്ത്.

ഹാസ്യകലാകാരന്‍മാരെ ഓര്‍ക്കുമ്പോള്‍ മലയാളി മനസ്സില്‍ ആദ്യം തെളിയുന്ന മുഖമാണ് ജഗതി ശ്രീകുമാറിന്റേത്. കാലപാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു അദ്ദേഹം ജനിച്ചത്. പഠനകാലത്ത് തന്നെ അദ്ദേഹം നാടകവേദികളില്‍ സജീവമായിരുന്നു. ഇതാണ് പിന്നീട് സിനിമയിലേക്കെത്താന്‍ സഹായകമായത്. നാടകത്തിലെ പരിചയവുമായി സിനിമയിലേക്കെത്തിയ അദ്ദേഹത്തെ വളരെ പെട്ടെന്നാണ് മലയാള സിനിമ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്. ആദ്യകാല ചിത്രങ്ങള്‍ മുതല്‍ അദ്ദേഹം പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയിരുന്നു. സിനിമയുടെ സമസ്ത മേഖലകളിലും അദ്ദേഹം കൈവെച്ചിട്ടുണ്ട്. സെറ്റില്‍ നിന്നും സെറ്റിലേക്കുള്ള പ്രയാണത്തിനിടയില്‍ അപ്രതീക്ഷിതമായാണ് അപകടത്തിന്റെ രൂപത്തില്‍ വില്ലനെത്തിയത്. 7 വര്‍ഷത്തിന് ശേഷം അദ്ദേഹം അഭിനയത്തിലേക്ക് തിരിച്ചെത്തുകയാണ്.

ജഗതി ശ്രീകുമാര്‍ തിരിച്ചെത്തുന്നു

ജഗതി ശ്രീകുമാര്‍ തിരിച്ചെത്തുന്നു

7 വര്‍ഷത്തിന് ശേഷം മലയാളത്തിന്‍രെ പ്രിയനടനായ ജഗതി ശ്രീകുമാര്‍ അഭിനയത്തിലേക്ക് തിരിച്ചെത്തുകയാണ്. തൃശ്ശൂരിലെ വാട്ടര്‍ തീം പാര്‍ക്കിന്‍രെ പരസ്യത്തിലൂടെയാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവ്. അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരാണ് വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്താനായി നിര്‍ദേശിച്ചത്. അടുത്ത വര്‍ഷത്തോടെ താരം സിനിമയിലും സജീവമാവുമെന്നുമുള്ള വാര്‍ത്തയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

എന്നെന്നും ഒാര്‍ത്തിരിക്കുന്ന കഥാപാത്രങ്ങള്‍

എന്നെന്നും ഒാര്‍ത്തിരിക്കുന്ന കഥാപാത്രങ്ങള്‍

ഏത് തരത്തിലുള്ള കഥാപാത്രമായാലും അങ്ങേയറ്റം മനോഹരമാക്കുന്ന താരമാണ് ജഗതി ശ്രീകുമാര്‍. ഒരേ സമയം അഞ്ചും പത്തും സിനിമകളില്‍ അഭിനയിച്ചിരുന്നു അദ്ദേഹമെന്ന് സംവിധായകര്‍ തന്നെ വ്യക്തമാക്കിയിരുന്നു. മുന്‍നിര താരങ്ങളുടെ ഡേറ്റിനെക്കാളും വിലയായിരുന്നു അദ്ദേഹത്തിന്റെ സമയത്തിന്. സിനിമ കാണാന്‍ ആരംഭിച്ച കാലം മുതല്‍ അദ്ദേഹത്തിന്റെ മുഖം പ്രേക്ഷക മനസ്സില്‍ പതിഞ്ഞതാണ്. നന്മ നിറഞ്ഞവനായും ദുഷ്ട കഥാപാത്രമായലും മദ്യപാനിയായുമൊക്കെ അദ്ദേഹം അവിസ്മരണീയമാക്കിയ നിരവധി കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

സെറ്റില്‍ നിന്നും സെറ്റിലേക്ക്

സെറ്റില്‍ നിന്നും സെറ്റിലേക്ക്

ഓടി നടന്ന് അഭിനയിച്ചിരുന്ന ജഗതിയുടെ ഡേറ്റ് കിട്ടിക്കഴിഞ്ഞാല്‍ സംവിധായകരെല്ലാം വളരെ പെട്ടെന്ന് തന്നെ കാര്യങ്ങള്‍ ചെയ്യും. അദ്ദേഹത്തിന്റെ ഭാഗം തീര്‍ത്തുകഴിഞ്ഞാണ് പലരും മറ്റ് ഭാഗങ്ങള്‍ സമയമെടുത്ത് ചിത്രീകരിക്കാറുള്ളത്. അത്തരത്തിലായിരുന്നു അദ്ദേഹത്തിന്ർറെ തിരക്ക്

അപ്രതീക്ഷിതമായെത്തിയ അപകടം

അപ്രതീക്ഷിതമായെത്തിയ അപകടം

സെറ്റിലേക്കുള്ള യാത്രയ്ക്കിടെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അടുത്ത് വെച്ചാണ് അദ്ദേഹം അപകടത്തില്‍പ്പെട്ടത്. മരുന്നും മന്ത്രവും പ്രാര്‍ത്ഥനയുമൊക്കെയായി അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചെത്തിയതോടെയാണ് കുടുംബാംഗങ്ങള്‍ക്കും ആരാധകര്‍ക്കും ആശ്വാസമായത്. അപ്പോഴും സിനിമയിലേക്കുള്ള തിരിച്ചുവരവിനായാണ് എല്ലാവരും കാത്തിരുന്നത്.

സിനിമയിലേക്കുള്ള തിരിച്ചുവരവ്

സിനിമയിലേക്കുള്ള തിരിച്ചുവരവ്

നിരവധി സംവിധായകരാണ് അദ്ദേഹത്തിനായി കഥാപാത്രങ്ങള്‍ മാറ്റിവെച്ച് ഇന്നും കാത്തിരിക്കുന്നത്. പെട്ടെന്നുതന്നെ അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനായി സിനിമയിലേക്കെത്തുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ പിന്നീടാണ് അപകടത്തിന്റെ ആഘാതത്തെക്കുറിച്ച് മനസ്സിലായത്. ചികിത്സ തുടരുന്നതിനോടൊപ്പം സിനിമാപ്രേമികളുടെയും സഹപ്രവര്‍ത്തകരുടെയും കുടുബാംഗങ്ങളുടെയും ശക്തമായ പിന്തുണയും അദ്ദേഹത്തിനൊപ്പമുണ്ട്. ഇപ്പോഴിതാ കാത്തിരിപ്പിന് വിരാമമിട്ട് അദ്ദേഹം എത്തുകയാമെന്നുള്ള സന്തോഷമാണ് പുറത്തുവന്നിട്ടുള്ളത്.

വ്യാജ പ്രചാരണങ്ങളും കുറവല്ല

വ്യാജ പ്രചാരണങ്ങളും കുറവല്ല

സലീം കുമാര്‍, മാമുക്കോയ, കനക, തുടങ്ങി നിരവധി താരങ്ങള്‍ മരിച്ചുവെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. വളരെ പെട്ടെന്നാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഫേസ്ബുക്ക് ലൈവിലൂടെയും പത്രസമ്മേളനത്തിലൂടെയുമൊക്കെയായി തങ്ങള്‍ മരിച്ചിട്ടില്ലെന്ന് താരങ്ങള്‍ തന്നെ വ്യക്തമാക്കിയിരുന്നു. സെലിബ്രിറ്റികളെ ഇങ്ങനെ കൊല്ലാതെ കൊല്ലുന്ന പതിവ് നേരത്തെ തന്നെ തുടങ്ങിയതാണ്. എന്നാല്‍ ആരാധകരെ സംബന്ധിച്ച് തികച്ചും വേദനാജനകമായ കാര്യമാണ്. ജഗതി ശ്രീകുമാറിനെക്കുറിച്ചും വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X