ജഗതിയുടെ മകളല്ലേ! മോശമാവാന്‍ പാടില്ലല്ലോ? ദീപ്തിക്കൊപ്പം ടിക് ടോകുമായി പാര്‍വതി! വീഡിയോ വൈറലാവുന്നു!

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ഹാസ്യസാമ്രാട്ടായ ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്കുള്ള പ്രയാണത്തില്‍ അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തെ തുടര്‍ന്നാണ് ആ ജീവിതം വീല്‍ചെയറായിലായത്. തേഞ്ഞിപ്പലത്ത് വെച്ച് നടന്ന അപകടത്തെത്തുടര്‍ന്നുള്ള സംഭവവികാസങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇന്നും അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാലോകവും ആരാധകരും. ഇടയ്ക്ക് പൊതുപരിപാടികളിലും മറ്റുമായി അദ്ദേഹത്തെ പങ്കെടുപ്പിക്കുമ്പോഴും സിനിമയിലേക്കുള്ള തിരിച്ചുവരവാണ് എല്ലാവരും കാത്തിരിക്കുന്നത്.

സഹപ്രവര്‍ത്തകര്‍ ഇടയ്ക്കിടയ്ക്ക് അദ്ദേഹത്തെ സന്ദര്‍ശിക്കാറുണ്ട്. അദ്ദേഹത്തിനൊപ്പം പാട്ട് പാടുന്നതിന്റെ വീഡിയോ അടുത്തിടെ നവ്യ നായര്‍ പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായി മാറിയത്. അച്ഛന്റെ അവസ്ഥയെക്കുറിച്ച് വ്യക്തമാക്കി മകള്‍ പാര്‍വതി ഇടയ്ക്ക് രംഗത്തെത്താറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെക്കാറുണ്ട്. അച്ഛന്‍ സിനിമയിലേക്ക് തിരിച്ചുവരുന്നതിനായി തങ്ങളും കാത്തിരിക്കുകയാണെന്ന് ഈ താരപുത്രി വ്യക്തമാക്കിയിരുന്നു. പാര്‍വതി പങ്കുവെച്ച ടിക് ടോക് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

Jagathy Sreekumar

ജഗതി ശ്രീകുമാര്‍ അവിസ്മരണീയമാക്കിയ രംഗങ്ങളാണ് പാര്‍വതിയും തിരഞ്ഞെടുത്തത്. അടുത്ത സുഹൃത്തായ ദീപ്തി വിധുപ്രതാപും പാര്‍വതിക്കൊപ്പമുണ്ട്. സില്‍വര്‍ സ്‌ക്രീനില്‍ പപ്പയെ മിസ്സ് ചെയ്യുന്നുവെന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. അച്ഛന്റെ ഭാവങ്ങളെ അതോ പോലെ പകര്‍ത്താന്‍ മകള്‍ക്കും കഴിഞ്ഞുവെന്നും അച്ഛന്റെ കഴിവ് മകള്‍ക്ക് കിട്ടിയിട്ടുണ്ടെന്നുമൊക്കെയാണ് ആരാധകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X