»   » ജഗതി ഉരുവിട്ടു; അമ്മ....

ജഗതി ഉരുവിട്ടു; അമ്മ....

Posted By:
Subscribe to Filmibeat Malayalam
Jagathy Sreekumar
വാഹനാപകടത്തില്‍ പരിക്കേറ്റ് ഏറെ നാളായി ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യനിലയില്‍ നിര്‍ണായക പുരോഗതി. ചികിത്സയ്ക്കായി വെല്ലൂരിലെത്തിച്ച ശേഷം ജഗതി ആദ്യമായി സംസാരിച്ചു. ഉപകരണങ്ങളുടെ സഹായത്തോടെ നടക്കാനും അദ്ദേഹത്തിനും കഴിയുന്നുണ്ട്.

തികഞ്ഞൊരു സംഗീതപ്രേമിയായ ജഗതിയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങള്‍ പാടിക്കൊടുത്ത് ഒപ്പം പാടിയ്ക്കുന്നതിന് നടത്തിയ ശ്രമമാണ് ആദ്യം വിജയം കണ്ടത്. അവ്യക്തമായെങ്കിലും ചില പാട്ടുകള്‍ മൂളി ജഗതി ഇതിനോട് പ്രതികരിച്ചിരുന്നു. അതിന് ശേഷമാണ് അമ്മ എന്ന വാക്ക് അദ്ദഹം ഉരുവിട്ടത്. സുഫ്ടതയോടെ വാക്കുച്ചരിച്ചതിലൂടെ അദ്ദേഹത്തിന്റെ സ്വനന്തുക്കുളടെ പ്രവര്‍ത്തനക്ഷമത തിരികെക്കിട്ടിയെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ആരോഗ്യനിലയിലുണ്ടായ പുരോഗതിയെയും ഇത് കാണിയ്ക്കുന്നുവെന്ന് അവര്‍ പറയുന്നു.

തുടര്‍ച്ചയായി ഫിസിയോതെറപ്പി നടത്തുന്നതിനാല്‍ നടക്കാനുള്ള ശേഷി 60 ശതമാനത്തോളം കൈവരിച്ചിട്ടുണ്ട്. ഉപകരണങ്ങളുടെ സഹായത്തോടെ ഇപ്പോള്‍ നടക്കാനും കഴിയുന്നു. രണ്ടു മാസത്തിനകം ആശുപത്രി വിടാന്‍ കഴിഞ്ഞേക്കും.

ഓര്‍മയും സംസാരശേഷിയും വീണ്ടെടുക്കാനുള്ള പ്രത്യേക പരിശീലനവും ഫിസിയോതെറാപ്പിയും പുരോഗമിക്കുകയാണ്.
വെല്ലൂരിലെ ചികിത്സയ്ക്കുശേഷം ആയുര്‍വേദ ചികിത്സവേണ്ടിവരും. കൈകാലുകളുടെ ശേഷി വീണ്ടെടുക്കാന്‍ ഉഴിച്ചില്‍ ചികിത്സ നടത്തും. ഇത് എവിടെ ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

2012 മാര്‍ച്ച് 10ന് ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെ ദേശീയപാത 17ല്‍ കലിക്കറ്റ് സര്‍വകലാശാലയ്ക്കു സമീപം പാണമ്പ്ര വളവിലായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. ജഗതി സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ വലിയ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

English summary
Jagathy Sreekumar who is undergoing treatment at Vellore Hospital recently spelled 'amma' much to the surprise and joy of his family members and loved ones

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X