»   » നാല് വര്‍ഷങ്ങള്‍ക്ക് ശേഷം, ദുര്‍വാസവായി ജഗതി വീണ്ടുമെത്തുന്നു

നാല് വര്‍ഷങ്ങള്‍ക്ക് ശേഷം, ദുര്‍വാസവായി ജഗതി വീണ്ടുമെത്തുന്നു

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ ജഗതി ശ്രീകുമാറിന്റെ കുറവ് ഒരു വലിയ കുറവ് തന്നെയാണ്. എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ജഗതി വീണ്ടും തിരിച്ചെത്തുകയാണ്. അപകടത്തിന് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നതല്ല. അപകടം സംഭവിക്കുന്നതിന് രണ്ട് മാസം മുമ്പ് ചിത്രീകരിച്ച ജഗതിയുടെ ഒരു ടെലിവിഷന്‍ പരമ്പരയാണ് പുറത്ത് വരുന്നത്.

കുഞ്ഞുമോന്‍ താഹയുടെ കര്‍ണന്‍ എന്ന പരമ്പരയില്‍ ദുര്‍വാസവിന്റെ വേഷമാണ് ജഗതി അവതരിപ്പിക്കുന്നത്. കര്‍ണന്‍ സിനിമയാക്കാന്‍ ശ്രമിച്ചുവെങ്കിലും ഇത്രയും വലിയ കഥ സിനിമയാക്കാനുള്ള ധൈര്യ കുറവായിരുന്നു. അതിനലാണ് കര്‍ണന്‍ സീരിയലാക്കിയതെന്ന് കുഞ്ഞുമോന്‍ താഹ പറയുന്നു.

നാല് വര്‍ഷങ്ങള്‍ക്ക് ശേഷം, ദുര്‍വാസവായി ജഗതി വീണ്ടുമെത്തുന്നു

കര്‍ണനില്‍ ദുര്‍വാസവിന്റെ വേഷം അവതരിപ്പിക്കാന്‍ ജഗതി തന്നെ വേണമെന്നായിരുന്നത് പലരുടെയും നിര്‍ബന്ധമായിരുന്നു.

നാല് വര്‍ഷങ്ങള്‍ക്ക് ശേഷം, ദുര്‍വാസവായി ജഗതി വീണ്ടുമെത്തുന്നു

ജഗതി ദുര്‍വാസവിന്റെ വേഷം അവതരിപ്പിക്കാന്‍ വന്നില്ലങ്കില്‍ അത് ഉപേക്ഷിക്കേണ്ടി വരുമായിരുന്നു.

നാല് വര്‍ഷങ്ങള്‍ക്ക് ശേഷം, ദുര്‍വാസവായി ജഗതി വീണ്ടുമെത്തുന്നു

സീരിയലിനെ കുറിച്ച് ജഗതിയോട് പറഞ്ഞപ്പോള്‍ അത് സിനിമയാക്കനാണ് അദ്ദേഹം പറഞ്ഞത്. സംവിധായകന്‍ കുഞ്ഞുമോന്‍ താഹ പറയുന്നു.

നാല് വര്‍ഷങ്ങള്‍ക്ക് ശേഷം, ദുര്‍വാസവായി ജഗതി വീണ്ടുമെത്തുന്നു

അംബസമുദ്രത്തിലും കായകുളം കൊട്ടാരത്തിലുമായാണ് ചിത്രീകരിച്ചത്.

English summary
Jagathy Sreekumar in Karnan Television serial.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam