For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഏഴ് വർഷങ്ങൾക്ക് ശേഷം ഈശ്വരന്‍ പോറ്റിയായി ജഗതി വെളളിത്തിരയിൽ!! രണ്ടാം വരവ് ഗംഭീരം, കാണൂ

  |

  നീണ്ട ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അമ്പിളിക്കല വീണ്ടും വെള്ളിത്തിരയിൽ. ശരത്ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന കബീറിന്റെ ദിവസങ്ങള്‍'' എന്ന ചിത്രത്തിലൂടെയാണ് ജഗതി വെള്ളിത്തിരയിൽ എത്തുന്നത്. ഈശ്വരന്‍പോറ്റിയെന്ന ക്ഷേത്രതന്ത്രിയുടെ വേഷത്തിലാണ് ജഗതി അഭിനയിക്കുന്നത്. ഒരപകടത്തില്‍പ്പെട്ട് വലതുകൈയ്ക്ക് പക്ഷാഘാതം സംഭവിച്ച് വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കുന്ന ആളാണ് ഈശ്വരൻപോറ്റി.ജഗതിയുടെ യഥാര്‍ത്ഥ ജീവിതാവസ്ഥയുമായി വളരെ അടുത്തുനില്‍ക്കുന്ന കഥാപാത്രമാണിത്.

  jagathi

  ഇത് വിജയ് ദേവരകൊണ്ടയുടെ നായികയാണോ!! നടി രശ്മിക മന്ദാനയുടെ ഗ്ലാമറസ്സ് ഫോട്ടോ ഷൂട്ട് , കാണൂ

  ജഗതി ശ്രീകുമാറിനൊപ്പം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പ്രണവിന്റെ നായികയായി എത്തിയ സയ ഡേവിഡ്, മുരളിചന്ദ്, ഭരത്, ആദിയപ്രസാദ്, സുധീര്‍ കരമന, മേജര്‍ രവി, ബിജുക്കുട്ടന്‍, കൈലാഷ്, പത്മരാജന്‍ രതീഷ്, നോബി, താരാകല്യാണ്‍, സോനാ നായര്‍, ദിനേശ് പണിക്കര്‍, കലാഭവന്‍ ഹനീഫ്, കൊച്ചുപ്രേമന്‍, ഹരികൃഷ്ണന്‍, മനോജ് ഗിന്നസ്, അസീസ്, കോട്ടയം പ്രദീപ്, ജിലു ജോസഫ്, അംബികാ മോഹന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.ചന്ദ്ക്രിയേഷന്‍സിന്റെ ബാനറില്‍ സംവിധായകൻ ശരത്ചന്ദ്രനും ശൈലജ ശരതും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇത്തവണത്തെ സംസ്ഥാന അവാര്‍ഡില്‍ മൂന്ന് അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ''ഒരു ഞായറാഴ്ച'' എന്ന ചിത്രം നിര്‍മ്മിച്ചതും ഇവര്‍ തന്നെയായിരുന്നു.

  നഗ്നതയും അശ്ലീലചുവയുള്ള സംഭാഷണവും!! ഫഹദ് ഫാസിൽ -വിജയ് സേതുപതി ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റ്, ഡിങ് ഡോങ് വീഡിയോ വൈറൽ...

  ശരത് ചന്ദ്രൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത് ശ്രീകുമാര്‍.പി.കെ. മനീഷ് ഭാര്‍ഗ്ഗവൻ എന്നിവർ ചേർന്നാണ്. ഛായാഗ്രഹണം-ഉദയന്‍ അമ്പാടി, ഹരിനാരായണന്റെ വരികൾക്ക് എം.ജയചന്ദ്രനും അല്‍ഫോണ്‍സ് ജോസഫും ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്.എഡിറ്റിംഗ്-സുജിത് സഹദേവ് .പ്രോജക്ട് ഡിസൈന്‍-ജയറാം കൈലാസ്, ചീഫ് അസ്സോ:ഡയറക്ടര്‍-മനീഷ് ഭാര്‍ഗ്ഗവന്‍, അനിതാഷെയ്ഖ്, ചമയം-സജി കാട്ടാക്കട, കല-സതീഷ് അയ്യപ്പന്‍, കോസ്റ്റ്യും-സുഹാസ്, പ്രൊ:എക്‌സി:സജയന്‍ ഉദിയന്‍കുളങ്ങര, ഡിസൈന്‍സ്-പ്രമേഷ്, സ്റ്റില്‍സ്-ഷുമൈനസ്, പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍.

  English summary
  jagathy sreekumar movie kabeerinte divasangal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X