മലയാളികള്‍ കാത്തിരുന്ന തിരിച്ചുവരവ്! ജഗതി ശ്രീകുമാര്‍ അഭിനയിച്ച പരസ്യ ചിത്രം പുറത്ത്! കാണൂ

By Midhun Raj

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ജഗതി ശ്രീകുമാര്‍. അപകട ശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരുന്നത്. പ്രേക്ഷക മനസുകളില്‍ നിന്നും ഇപ്പോഴും മായാത്ത ജഗതി കഥാപാത്രങ്ങള്‍ തന്നെയായിരുന്നു ഇതിന് കാരണം.

കാത്തിരിപ്പിന് വിരാമമിട്ട് പരസ്യ ചിത്രത്തിലൂടെ വീണ്ടും തിരികെ എത്തിയിരിക്കുകയാണ് മഹാനടന്‍. ജഗതി ശ്രീകുമാര്‍ അഭിനയിച്ച പുതിയ പരസ്യ ചിത്രത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. തൃശ്ശൂരിലെ വാട്ടര്‍ തീം പാര്‍ക്കിനു വേണ്ടിയുളള പരസ്യത്തില്‍ നിറഞ്ഞ ചിരിയുമായി വീല്‍ചെയറില്‍ ഇരിക്കുന്ന ജഗതിയെയാണ് കാണിക്കുന്നത്.

jagathy sreekumar,

ഒരു മിനിറ്റ് ദൈര്‍ഘ്യം വരുന്ന വീഡിയോയില്‍ കുടുംബത്തോടൊപ്പം വാട്ടര്‍ തീം പാര്‍ക്കില്‍ എത്തുകയാണ് നടന്‍. കഴിഞ്ഞ ദിവസം മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നായിരുന്നു പരസ്യ ചിത്രം പുറത്തുവിട്ടത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് ജഗതി ശ്രീകുമാര്‍ വീണ്ടും തിരിച്ചെത്തിയിരിക്കുന്നത്. മകന്‍ രാജ്കുമാറിന്റെ ഉടമസ്ഥതയിലുളള ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് പരസ്യ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X