»   » പൃഥ്വിരാജിന്റെ പാവാടയ്ക്ക് വേണ്ടി ജഗതി ശ്രീകുമാര്‍ അനൗണ്‍സ്‌മെന്റ് നടത്തുന്നു; കാണൂ

പൃഥ്വിരാജിന്റെ പാവാടയ്ക്ക് വേണ്ടി ജഗതി ശ്രീകുമാര്‍ അനൗണ്‍സ്‌മെന്റ് നടത്തുന്നു; കാണൂ

Posted By:
Subscribe to Filmibeat Malayalam

ആക്‌സിഡന്റിന് ശേഷം വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന ജഗതി ശ്രീകുമാര്‍ എങ്ങിനെയാണ് ഈ മാസം 15 ന് റിലീസ് ചെയ്യുന്ന പാവാടയ്ക്ക് ആളെക്കൂട്ടാന്‍ അനൗണ്‍സ്‌മെന്റ് നടത്തുക എന്നാവും ചിന്തിയ്ക്കുന്നത്. ഇതാണ് പറയുന്നത് കലാകാരന്മാര്‍ കാന്തദര്‍ശിത്വമുള്ളവരാണെന്ന്.

ഒടുവില്‍ നടന്ന പത്തന്‍കോട്ടെ സംഭവം വരെ ജോഷിയുടെ സലാം കാശ്മീര്‍ എന്ന ചിത്രത്തില്‍ പ്രവചിയ്ക്കാമെങ്കില്‍ സിനിമയില്‍ സംഭവിക്കാനിരിക്കുന്ന ഒരു സിനിമയെ കുറിച്ച് സിനിമയില്‍ തന്നെ പ്രവചിച്ചൂടെ. കാര്യം പിടികിട്ടികാണില്ല, തുടര്‍ന്ന് വായിക്കൂ...

പൃഥ്വിരാജിന്റെ പാവാടയ്ക്ക് വേണ്ടി ജഗതി ശ്രീകുമാര്‍ അനൗണ്‍സ്‌മെന്റ് നടത്തുന്നു; കാണൂ

ജി മാര്‍ത്താണ്ഡന്റെ സംവിധാനത്തില്‍, പൃഥ്വിരാജ് നായകനായി ജനുവരി 15 ന് തിയേറ്ററുകളിലെത്തുന്ന ചിത്രമാണ് പാവാട. ഈ പാവാട എന്ന ചിത്രത്തിന് വേണ്ടി ജഗതി ശ്രീകുമാര്‍ അനൗണ്‍സ്‌മെന്റ് പ്രചരണം നടത്തി എന്നതാണ് ഇപ്പോഴത്തെ കൗതുകം

പൃഥ്വിരാജിന്റെ പാവാടയ്ക്ക് വേണ്ടി ജഗതി ശ്രീകുമാര്‍ അനൗണ്‍സ്‌മെന്റ് നടത്തുന്നു; കാണൂ

പൃഥ്വിരാജും, ജഗതി ശ്രീകുമാറുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു വെള്ളിത്തിര. ഭരതന്‍ സംവിധാനം ചെയ്ത 2013 ല്‍ റിലീസായ ഈ ചിത്രത്തില്‍ പാവാട എന്ന ഒരു ചിത്രത്തിന് വേണ്ടി ജഗതി ശ്രീകുമാര്‍ പ്രചാരണം നടത്തുന്നുണ്ട്.

പൃഥ്വിരാജിന്റെ പാവാടയ്ക്ക് വേണ്ടി ജഗതി ശ്രീകുമാര്‍ അനൗണ്‍സ്‌മെന്റ് നടത്തുന്നു; കാണൂ

വെള്ളിത്തിര എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ പുലിക്കോട്ടയിലെ വാലിഭന്‍ എന്ന സിനിമാ തട്ടകത്തിനെതിരെയാണ് ജഗതിയുടെ പാവാട ഇറക്കുന്നത്. എന്നാല്‍ ആ പാവാട ഇന്ന് പൃഥ്വിയ്ക്ക് ഗുണം ചെയ്തു എന്ന് പറഞ്ഞാല്‍ മതിയല്ലോ

പൃഥ്വിരാജിന്റെ പാവാടയ്ക്ക് വേണ്ടി ജഗതി ശ്രീകുമാര്‍ അനൗണ്‍സ്‌മെന്റ് നടത്തുന്നു; കാണൂ

ഇതാണ് ഇപ്പോള്‍ പൃഥ്വിയ്ക്ക് ഗുണം ചെയ്യുന്ന, വെള്ളിത്തിരയിലെ ആ പ്രചരണം. കലാകാരന്മാര്‍ എന്നും കാന്തദര്‍ശിത്വം ഉള്ളവരാണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ

English summary
Jagathy Sreekumar's announcement for Pavada; Watch the video

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam