ഓണസദ്യ കഴിച്ച് ജഗതി ശ്രീകുമാര്‍! തിരിച്ചുവരവിനായി പ്രാര്‍ത്ഥനകളോടെ ആരാധകര്‍! വൈറല്‍ വീഡിയോ

By Prashant V R

മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയപ്പെട്ട നടന്‍മാരില്‍ ഒരാളാണ് ജഗതി ശ്രീകുമാര്‍. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയിരുന്നു. ഹാസ്യ വേഷങ്ങള്‍ക്ക് പുറമെ നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ജഗതി ശ്രീകുമാര്‍ മലയാളത്തില്‍ തിളങ്ങിയിരുന്നു. 2012ലെ ഒരു അപകടത്തിന് ശേഷമാണ് അദ്ദേഹത്തിന് പിന്നീട് സിനിമകളില്‍ തിരിച്ചെത്താന്‍ കഴിയാതെ വന്നത്. തുടര്‍ന്ന് ഒരു വര്‍ഷത്തോളം ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു നടന്‍. ഇപ്പോഴും ആരോഗ്യം പൂര്‍ണമായി വീണ്ടെടുത്തിട്ടില്ല.

jagathysreekumar-

അതേസമയം നടന്‌റെ തിരിച്ചുവരവിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ജഗതി ശ്രീകുമാറിന്റെതായി പുറത്തിറങ്ങിയ പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംവിധായകന്‍ വിനോദ് ഗുരുവായൂരാണ് പ്രിയ നടന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ ഓണസദ്യ കഴിക്കുന്ന ജഗതിയെയാണ് കാണിക്കുന്നത്.

അദ്ദേഹത്തിന്റെ ഭാര്യ ശോഭയാണ് ഇലയില്‍ വിളമ്പിയ സദ്യ വായില്‍ വച്ചുകൊടുക്കുന്നത്. വളരെ പ്രസന്നവദനായാണ് അദ്ദേഹത്തെ വീഡിയോയില്‍ കാണുന്നത്. ജഗതി ശ്രീകുമാറിനൊപ്പം മറ്റു കുടുംബാംഗങ്ങളും ഓണ സമയത്ത് അദ്ദേഹത്തിനൊപ്പമുണ്ട്. നിരവധി പേരാണ് നടന് ഓണാശംസകള്‍ നേര്‍ന്നും തിരിച്ചുവരവിനായി പ്രാര്‍ത്ഥിച്ചും സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. ജഗതിചേട്ടനെ മിസ് ചെയ്യുന്നുണ്ടെന്നാണ് പലരും നടന്റെ വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്.

നാല്‍പത് വര്‍ഷത്തിലധികം നീണ്ട കരിയറില്‍ ആയിരത്തിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് ജഗതി ശ്രീകുമാര്‍. ചെറിയ വേഷങ്ങളില്‍ തുടങ്ങിയ താരം പിന്നീട് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. സൂപ്പര്‍താരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കുമൊപ്പം എല്ലാം ശ്രദ്ധേയ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. ഇന്നും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ജഗതി ശ്രീകുമാര്‍ ചിത്രങ്ങള്‍ക്ക് ലഭിക്കാറുളളത്.

സിനിമകള്‍ക്ക് പുറമെ മിനിസ്‌ക്രീന്‍ രംഗത്തും നാടക രംഗത്തുമെല്ലാം അദ്ദേഹം തിളങ്ങിയിരുന്നു. അഞ്ച് തവണ സംസ്ഥാന പുരസ്‌കാരമടക്കം നിരവധി അവാര്‍ഡുകളും നടന്‍ തന്റെ കരിയറില്‍ നേടിയിരുന്നു. അഭിനയത്തിന് പുറമെ സംവിധായകനായും എഴുത്തുകാരനായും നിര്‍മ്മാതാവായുമൊക്കെ ജഗതി ശ്രീകുമാര്‍ മോളിവുഡില്‍ തിളങ്ങിയിരുന്നു.

വീഡിയോ

Read more about: jagathy sreekumar onam 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X