For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  "അന്ന് മോന്റെ കരച്ചിൽ കേട്ട് ഞങ്ങൾ ഉണർന്നു" അപകട ദിവസത്തെ ഓർമ്മകൾ പങ്കുവച്ച് ജഗതിയുടെ ഭാര്യയും മകളും

  |

  ഹാസ്യത്തിലൂടെ മലയാള സിനിമയെ മറ്റൊരു തലത്തിലെത്തിച്ച താരമാണ് ജഗതി ശ്രീകുമാർ. മലയാളത്തിന്റെ പ്രിയപ്പെട്ട നടന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. മെയ് 1 ന് 'സിബിഐ 5 ദി ബ്രെയിൻ' എന്ന ചിത്രം പ്രദർശനത്തിന് എത്താൻ ഒരുങ്ങുമ്പോൾ നഷ്ടപ്പെട്ടെന്ന് കരുതിയ നിധി തിരിച്ചുകിട്ടുന്നതിന്റെ സന്തോഷത്തിലാണ് ലോകമെമ്പാടുമുള്ള മലയാളികൾ.

  Jagathy Sreekumar

  ജഗതി ശ്രീകുമാറിന്റെ തിരിച്ചു വരവ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുമ്പോൾ അദ്ദേഹത്തിന്റെ കുടുംബം നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്.

  ജഗതി ശ്രീകുമാറിന്റെ ഭാര്യ ശോഭയും മകൾ പാർവതിയും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ കുടുംബ ജീവിതത്തെ പറ്റിയും ജഗതി ശ്രീകുമാറിന് അപകടം ഉണ്ടായ ദിവസത്തെ അനുഭവത്തെ പറ്റിയുമെല്ലാം പറഞ്ഞത്.

  തന്റെ പതിനേഴാം വയസ്സിലാണ് ജഗതി ശ്രീകുമാർ തന്നെ വിവാഹം കഴിച്ചതെന്ന് ശോഭ പറഞ്ഞു. വളരെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിച്ചത് കൊണ്ട് ഉണ്ടായ ചില രസകരമായ അനുഭവങ്ങളും ശോഭ പങ്കുവച്ചു.

  "കല്യാണത്തിന്റെ ഒരു സീരിയസ്നെസ്സ് എനിക്ക് ഇല്ലായിരുന്നു. പുള്ളിക്കാരൻ കല്യാണം കഴിഞ്ഞ നാല് ദിവസം കഴിഞ്ഞ് ഷൂട്ടിങ്ങിന് പോയി. ഷൂട്ടിങ് കഴിഞ്ഞ തിരിച്ചു വന്നപ്പോൾ എനിക്ക് പേടിയായി. ഷൂട്ടിങ് കഴിഞ്ഞ് പുള്ളി തിരിച്ചു വരണ്ടായിരുന്നു എന്നാണ് ഞാൻ പ്രാർത്ഥിച്ചത്. ഇപ്പോഴും അമ്പിളിച്ചേട്ടൻ പറയാറുണ്ട് എടീ നീ പണ്ട് ഞാൻ പോകാൻ വേണ്ടി പ്രാർത്ഥിക്കിലായിരുന്നോ എന്ന്"

  പപ്പ നല്ല സ്നേഹസമ്പന്നൻ ആയിരുന്നു എന്നും ആദ്യകാലങ്ങളിൽ അമ്മക്ക് പാചകം അറിയില്ലായിരുന്നു അതുകൊണ്ട് തന്നെ പപ്പയാണ് പാചകം ചെയ്തിരുന്നതെന്നും ജഗതി ശ്രീകുമാറിന്റെ മകൾ പാർവതി പറഞ്ഞു.

  "അന്നത്തെ കാലത്തും പപ്പ ഇന്നത്തെ കാലത്തെ യുവാക്കളെപോലെയാണ് ചിന്തിച്ചിരുന്നത്. പെണ്ണുങ്ങളേ വീട്ടുജോലികൾ ചെയ്യാൻ പാടുള്ളു, അല്ലെങ്കിൽ അവർ അടുക്കളയിൽ ഇരിക്കണം എന്നൊന്നും ഉള്ള ചിന്താഗതിക്കാരൻ ആയിരുന്നില്ല അദ്ദേഹം " മകൾ കൂട്ടിച്ചേർത്തു.

  കുഞ്ഞുങ്ങളെ നോക്കുന്നപോലെയായിരുന്നു തന്നെ ജഗതി ശ്രീകുമാർ നോക്കിയിരുന്നതെന്നും ശോഭ പറഞ്ഞു. തന്റെ ഭർത്താവ് തിരിച്ച് സിനിമയിൽ സജീവം ആവണം എന്നാണ് തന്റെ പ്രാർത്ഥനയെന്നും ശോഭ വ്യക്തമാക്കി.

  അദ്ദേഹത്തിന് സിനിമ കഴിഞ്ഞേ കുടുംബ ജീവിതം ഉള്ളു എന്നും സിനിമയുടെ തിരക്കുകളിൽ അദ്ദേഹം മുഴുകുമ്പോൾ ഒരിക്കലും തങ്ങൾക്ക് ഒരു പാരാതിയോ പരിഭവമോ ഉണ്ടായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

  2012ൽ ജഗതി ശ്രീകുമാറിന്റെ കാർ അപകടത്തിൽപെട്ട ദിവസത്തെ അനുഭവവും ഇരുവരും പങ്കുവച്ചു. "അന്ന് വെളുപ്പിന് സ്വപ്നം കണ്ട് എന്റെ മോൻ എണീറ്റ് കരഞ്ഞു" പാർവതി പറഞ്ഞു."മോന്റെ കരച്ചിൽ കേട്ട് വീട്ടിൽ എല്ലാവരും ഉണർന്നു. പെട്ടെന്ന് അമ്പിളി ചേട്ടന്റെ ഒരു ഫ്രണ്ട് ഞങ്ങളെ വിളിച്ച ചോദിച്ചു. അപ്പോഴാണ് ഞങ്ങൾ ഈ കാര്യം അറിയുന്നത്. അപ്പോൾ ന്യൂസ് വെച്ചപോഴാണ് ഞങ്ങൾ ഇത് കാണുന്നത്. ഒരു ചെറിയ അപകടം ആണെന്നാണ് ഞങ്ങൾ ആദ്യം കരുതിയിരുന്നത്".

  2012 മാർച്ച് 11നാണ് ജഗതി ശ്രീകുമാറിന് കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു താരം. നാല്‍പതു വര്‍ഷത്തിലേറെ നീണ്ട സിനിമാജീവിതത്തിനിടയിൽ 1400ഓളം സിനിമകളുടെ ഭാഗമായിട്ടുണ്ട് അദ്ദേഹം.

  ഹാസ്യതാരം, സ്വഭാവ നടൻ തുടങ്ങിയ രംഗങ്ങളിൽ മലയാളികളെ വിസ്മയിപ്പിച്ച അദ്ദേഹം രണ്ട് സിനിമകൾ സംവിധാനവും ചെയ്തിട്ടുണ്ട്. 1989 ൽ പുറത്തിറങ്ങിയ അന്നക്കുട്ടി കോടമ്പാക്കം വിളിക്കുന്നു, 1998 ൽ പുറത്തിറങ്ങിയ കല്യാണ ഉണ്ണികൾ എന്നീ സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. എന്നാൽ ഒരു സംവിധായകൻ എന്ന നിലയിൽ താൻ ഒരു തികഞ്ഞ പരാജയം ആയിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.

  Recommended Video

  സേതുരാമായ്യർക്കൊപ്പം വിക്രം ആയി ജഗതി കൂടെ ചാക്കോയും

  സി ബി ഐ സീരീസുകളിൽ എല്ലാം വേഷം മാറി അന്വേഷണം നടത്തുന്ന വിക്രം എന്ന സി ബി ഐ ഓഫീസറായി തിളങ്ങിയ ജഗതി "സിബിഐ 5 ദി ബ്രെയിൽ" പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത് എങ്ങനെയാകും എന്നത് തന്നെയായിരിക്കും ചിത്രത്തിന്റെ പ്രധാനപ്പെട്ട ഒരു സസ്‌പെൻസ്.

  Read more about: jagathy sreekumar cbi 5
  English summary
  Jagathy Sreekumar's Wife and Daughter share their memories of the Accident
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X