ആലുവ ശിവരാത്രി കാണേണം നീ, ജഗതി ശ്രീകുമാറിന്റെ പാട്ട് വൈറലാവുന്നു, കാണാം
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ചിത്രീകരണത്തിരക്കിനിടയില്‍ അപ്രതീക്ഷിതമായി വില്ലനായെത്തിയ അപകടത്തില്‍ നിന്നും അദ്ദേഹം മുക്തി നേടി വരികയാണ്. സെറ്റില്‍ നിന്നും സെറ്റിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു അദ്ദേഹം അപകടത്തില്‍പ്പെട്ടത്. അദ്ദേഹത്തിന്‍റെ തിരിച്ചുവരവിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് സിനിമാലോകവും ആരാധകരും.
അഭിനേതാവായി മാത്രമല്ല ഗായകനായും സംവിധായകനായും അദ്ദേഹം സിനിമയില്‍ പ്രവര്‍ത്തിച്ചിരുന്നു. മലയാളത്തിന് പുറമെ അന്യഭാഷകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. താരരാജാക്കന്‍മാരും യുവതാരങ്ങളും ശക്തമായി തുടരുന്നതിനിടയിലും അദ്ദേഹത്തിന് തന്റേതായ സ്ഥാനം സിനിമയിലുണ്ടായിരുന്നു. അദ്ദേഹത്തെ മാറ്റി നിര്‍ത്തിയുള്ള സിനിമയെക്കുറിച്ച് ആലോചിക്കാന്‍ കഴിയില്ലെന്ന സ്ഥിതിയായിരുന്നു കുറെ മുന്‍പ് വരെ. നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹത്തിന്‍റെ ഒരു ഗാനം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ജഗതി ശ്രീകുമാറിനെ ഓര്‍ക്കുമ്പോള്‍
ഏത് തരത്തിലുള്ള കഥാപാത്രമായാലും അങ്ങേയറ്റം മനോഹരമാക്കുന്ന താരമാണ് ജഗതി ശ്രീകുമാര്‍. ഒരേ സമയം അഞ്ചും പത്തും സിനിമകളില്‍ അഭിനയിച്ചിരുന്നു അദ്ദേഹമെന്ന് സംവിധായകര്‍ തന്നെ വ്യക്തമാക്കിയിരുന്നു. മുന്‍നിര താരങ്ങളുടെ ഡേറ്റിനെക്കാളും വിലയായിരുന്നു അദ്ദേഹത്തിന്റെ സമയത്തിന്.

എഎന്നെന്നും ഓര്‍മ്മിക്കാവുന്ന നിരവധി കഥാപാത്രങ്ങള്‍
സിനിമ കാണാന്‍ ആരംഭിച്ച കാലം മുതല്‍ അദ്ദേഹത്തിന്റെ മുഖം പ്രേക്ഷക മനസ്സില്‍ പതിഞ്ഞതാണ്. നമ്‌നിറഞ്ഞവനായും ദുഷ്ട കഥാപാത്രമായലും മദ്യപാനിയായുമൊക്കെ അദ്ദേഹം അവിസ്മരണീയമാക്കിയ നിരവധി കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

സെറ്റില്‍ നിന്നും സെറ്റിലേക്ക്
ഓടി നടന്ന് അഭിനയിച്ചിരുന്ന ജഗതിയുടെ ഡേറ്റ് കിട്ടിക്കഴിഞ്ഞാല്‍ സംവിധായകരെല്ലാം വളരെ പെട്ടെന്ന് തന്നെ കാര്യങ്ങള്‍ ചെയ്യും. അദ്ദേഹത്തിന്റെ ഭാഗം തീര്‍ത്തുകഴിഞ്ഞാണ് പലരും മറ്റ് ഭാഗങ്ങള്‍ സമയമെടുത്ത് ചിത്രീകരിക്കാറുള്ളത്.

അപ്രതീക്ഷിതമായെത്തിയ അപകടം
സെറ്റിലേക്കുള്ള യാത്രയ്ക്കിടെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അടുത്ത് വെച്ചാണ് അദ്ദേഹം അപകടത്തില്‍പ്പെട്ടത്. മരുന്നും മന്ത്രവും പ്രാര്‍ത്ഥനയുമൊക്കെയായി അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചെത്തിയതോടെയാണ് കുടുംബാംഗങ്ങള്‍ക്കും ആരാധകര്‍ക്കും ആശ്വാസമായത്.

സിനിമയിലേക്കുള്ള തിരിച്ചുവരവ്
നിരവധി സംവിധായകരാണ് അദ്ദേഹത്തിനായി കഥാപാത്രങ്ങള്‍ മാറ്റിവെച്ച് ഇന്നും കാത്തിരിക്കുന്നത്. പെട്ടെന്നുതന്നെ അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനായി സിനിമയിലേക്കെത്തുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ പിന്നീടാണ് അപകടത്തിന്റെ ആഘാതത്തെക്കുറിച്ച് മനസ്സിലായത്. ചികിത്സ തുടരുന്നതിനോടൊപ്പം സിനിമാപ്രേമികളുടെയും സഹപ്രവര്‍ത്തകരുടെയും കുടുബാംഗങ്ങളുടെയും ശക്തമായ പിന്തുണയും അദ്ദേഹത്തിനൊപ്പമുണ്ട്.

പാട്ട് പാടുന്നു
നല്ലൊരു അഭിനേതാവ് മാത്രമല്ല ഗായകനും കൂടിയാണ് താനെന്ന് അദ്ദേഹം നേരത്തെ തന്നെ തെളിയിച്ചിട്ടുണ്ട്. അപകടത്തിന് ശേഷം അദ്ദേഹം ഒരിക്കല്‍ക്കൂടി പാടാന്‍ ശ്രമിക്കുകയാണ്. ഗായകനായ രവിശങ്കറും സംഘവുമാണ് അദ്ദേഹത്തെ ഇതിനായി പ്രേരിപ്പിച്ചത്. അവര്‍ പെരിയാറേ എന്ന ഗാനം പാടുമ്പോള്‍ അദ്ദേഹവും കൂടെപ്പാടുകയാണ്.
വീഡിയോ കാണാം
ജഗതി ശ്രീകുമാര്‍ പാടുന്നു,


Click it and Unblock the Notifications