»   » ഗീതാഞ്ജലിയുടെ സെറ്റില്‍ ജഗതിയെത്തി

ഗീതാഞ്ജലിയുടെ സെറ്റില്‍ ജഗതിയെത്തി

Posted By:
Subscribe to Filmibeat Malayalam
Jagathy Sreekumar
വാഹനാപകടവും, ചികിത്സയുമെല്ലാം കഴിഞ്ഞ് രോഗവിമുക്തി നേടുന്ന നടന്‍ ജഗതി ശ്രീകുമാര്‍ ഒടുവില്‍ ഷൂട്ടിങ് സെറ്റിലെത്തി. പ്രിയദര്‍ശന്‍ ഒരുക്കുന്ന ഗീതാഞ്ജലിയെന്ന ചിത്രത്തിന്റെ സെറ്റിലാണ് സന്ദര്‍ശകനായി മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ എത്തിയത്. മോഹന്‍ലാലും പ്രിയദര്‍ശനും മുന്‍കയ്യെടുത്താണ് ജഗതിയെ സെറ്റിലെത്തിച്ചത്.

ജഗതിയെ ഷൂട്ടിങ് സെറ്റിലെത്തിക്കുന്നതിനായി പ്രിയനും ലാലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോട് സംസാരിച്ചിരുന്നു. ജഗതിയുടെ അവസ്ഥയില്‍ അനുദിനം പുരോഗതികാണുന്നതിനാല്‍ സിനിമാ സെറ്റിന്റെ ബഹളത്തിലേയ്ക്ക് തിരിച്ചെത്തുമ്പോള്‍ അത് അദ്ദേഹത്തെ കൂടുതല്‍ സഹായിക്കുമെന്ന ചിന്തയിലായിരുന്നു പ്രിയനും ലാലും ഇതിന് പദ്ധതിയിട്ടത്. ജഗതിയുടെ കുടുംബാംഗങ്ങള്‍ക്ക് ഇവരുടെ നിര്‍ദ്ദേശത്തോട് പൂര്‍ണയോജിപ്പിയാരുന്നു. അവരാണ് ജഗതിയെ സെറ്റിലെത്തിച്ചത്.

ലൊക്കേഷനിലെത്തിയ ജഗതിയെ ലാലും പ്രിയനും ഇന്നസെന്റും ചേര്‍ന്നാണ് സ്വീകരിച്ചത്. ജഗതിയ്ക്കുവേണ്ടി മോഹന്‍ലാല്‍ പഴയ പാട്ടുകളും മറ്റും പാടി. ഇപ്പോള്‍ ജഗതിയുടെ വീടിന് സമീപത്തുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ഗീതാഞ്ജലിയുടെ ചിത്രീകരണം നടക്കുന്നത്. ഇവിടേയ്ക്ക് അധികം ദൂരമില്ലാത്തതും ജഗതിയെ സെറ്റിലെത്തിക്കാന്‍ എളുപ്പമായി.

English summary
Actor Jagathy Sreekumar recently paid a visit to the shooting location of Priyadarshan's Geethanjli.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam