»   » ദൃശ്യത്തില്‍ മോഹന്‍ലാലിനെ ഇടിക്കേണ്ടത് ഷാജോണ്‍ അല്ലായിരുന്നു; അതിന് പിന്നിലെ വേദനയുള്ള ഒരു കഥ

ദൃശ്യത്തില്‍ മോഹന്‍ലാലിനെ ഇടിക്കേണ്ടത് ഷാജോണ്‍ അല്ലായിരുന്നു; അതിന് പിന്നിലെ വേദനയുള്ള ഒരു കഥ

Posted By: Rohini
Subscribe to Filmibeat Malayalam

ദൃശ്യം എന്ന ചിത്രത്തിന് ശേഷമാണ് കലാഭവന്‍ ഷാജോണിന് മലയാള സിനിമയില്‍ വ്യക്തമായ ഒരു സ്ഥാനം കിട്ടിയത്. ദൃശ്യത്തിന് ശേഷം തമിഴിലും തെലുങ്കിലുമെല്ലാം ശ്രദ്ധിക്കപ്പെട്ട ഷാജോണ്‍ ഇപ്പോള്‍ ശങ്കര്‍ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രത്തില്‍ പ്രധാന വേഷം ചെയ്തുകൊണ്ടിരിയ്ക്കുകയാണ്.

പൃഥ്വി തന്ന ആത്മവിശ്വാസത്തിന്റെ പുറത്താണ് ഇറങ്ങി പുറപ്പെടുന്നത്; ഷാജോണ്‍


ദൃശ്യത്തിലെ സഹദേവന്‍ എന്ന കഥാപാത്രത്തോട് പൂര്‍ണമായും നീതി പുലര്‍ത്തുന്ന പ്രകടനമായിരുന്നു കലാഭവന്‍ ഷാജോണിന്റേത്. എന്നാല്‍ ഈ കഥാപാത്രമായി സംവിധായകന്‍ ജീത്തു ജോസഫിന്റെ മനസ്സിലുണ്ടായിരുന്ന നടന്‍ കലാഭവന്‍ ഷാജോണ്‍ ആയിരുന്നില്ലത്രെ. അത് മലയാളത്തിലെ മറ്റൊരു പ്രമുഖ നടനായിരുന്നു.


ജഗതിയായിരുന്നു ആ നടന്‍

മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതിയായിരുന്നു ഈ കഥാപാത്രമായി ജീത്തുവിന്റെ മനസ്സിലുണ്ടായിരുന്നത്. കോണ്‍സ്റ്റബിള്‍ സഹദേവനെ ജഗതി അവതരിപ്പിച്ചിരുന്നുവെങ്കില്‍ ആ കഥാപാത്രം ഇതിലും മനോഹരമാകുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല.


പറഞ്ഞത് ജീത്തു

സംവിധായകനായ ജീത്തു ജോസഫ് തന്നെയാണ് തന്റെ മനസ്സില്‍ സഹദേവനായി ആദ്യം മനസ്സിലുണ്ടായിരുന്ന നടന്‍ ജഗതിയായിരുന്നുവെന്ന് ഒരു അഭിമുഖ സംഭാഷണത്തില്‍ വെളിപ്പെടുത്തിയത്.


ആ കാര്‍ അപകടം

കാര്‍ അപകടം ജഗതിയുടെ ജീവിതത്തില്‍ കറുത്തൊരധ്യായം കുറിച്ചപ്പോള്‍ മലയാളികള്‍ക്ക് നഷ്ടപ്പെട്ടത് ഇത് പോലെയുള്ള ഒരുപാട് നല്ല നല്ല അഭിനയ മൂഹൂര്‍ത്തങ്ങളാണ്.


ജഗതിയോളം ഇല്ലെങ്കിലും

ജഗതിയോളം വരില്ലെങ്കിലും സഹദേവന്‍ എന്ന കഥാപാത്രത്തെ അനശ്വരമാക്കാന്‍ കഴിവുള്ള ചുണക്കുട്ടന്‍മാര്‍ മലയാള സിനിമയിലുണ്ട് എന്ന കാര്യം വ്യക്തമാക്കുന്നതായിരുന്നു ഷാജോണിന്റെ ദൃശ്യത്തിലെ പ്രകടനം.
English summary
Jagathy Sreekumar was the first choice for Sahadevan in Drishyam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam