»   » ഗീതാഞ്ജലിയുടെ സെറ്റില്‍ ജഗതിയെത്തുമോ?

ഗീതാഞ്ജലിയുടെ സെറ്റില്‍ ജഗതിയെത്തുമോ?

Posted By:
Subscribe to Filmibeat Malayalam
Jagathy Sreekumar
മലയാളസിനിമയിലെ ഹാസ്യ ചക്രവര്‍ത്തി ജഗതി ശ്രീകുമാര്‍ അസുഖം ഭേദമായി എന്ന് സിനിമയില്‍ തിരിച്ചെത്തുമെന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാ ലോകവും ആരാധകരുമെല്ലാം. ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിച്ച ജഗതിയുടെ ആരോഗ്യത്തില്‍ കാര്യമായ പുരോഗതിയുണ്ടാകുന്നുണ്ടെന്നാണ് കുടുംബാംഗങ്ങള്‍ അറിയിക്കുന്നത്. എന്തായാലും ജഗതിയുടെ ആരാധതര്‍ക്കും അദ്ദേഹത്തെ സ്‌നേഹിയ്ക്കുന്ന സഹപ്രവര്‍ത്തകരും ഏറെ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയുണ്ട്.

പ്രിയദര്‍ശന്‍ ഒരുക്കുന്ന ഗീതാഞ്ജലിയുടെ സെറ്റില്‍ ജഗതി എത്താന്‍ പോവുകയാണ്. പ്രിയദര്‍ശനാണ് ജഗതിയെ സെറ്റിലെത്തിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതുകേട്ട് ജഗതി ഗീതാഞ്ജലിയില്‍ അഭിനയിക്കുന്നുണ്ടെന്ന് തെറ്റിദ്ധരിക്കരുത്. സാധാരണജീവിതത്തിലേയ്ക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുന്ന ജഗതിയെ അദ്ദേഹം ഏറെ ഇഷ്ടപ്പെടുന്ന ഷൂട്ടിങ് സെറ്റിന്റെ ബഹളങ്ങളിലേയ്ക്ക് എത്തിക്കാനാണ് പ്രിയദര്‍ശനും മോഹന്‍ലാലും ഇന്നസെന്റുമെല്ലാം ശ്രമിക്കുന്നത്.

സിനിമകാണുമ്പോഴും വീട്ടിലെത്തുന്ന സഹപ്രവര്‍ത്തകരോടുമെല്ലാം ജഗതി വളരെ പോസിറ്റീവായി പ്രതികരിക്കുന്നതിനാല്‍ സിനിമയെ നിശ്വാസവായുപോലെ കരുതുന്ന അദ്ദേഹത്തെ സെറ്റിലെത്തിക്കുന്നത് ആരോഗ്യാവസ്ഥയില്‍ നല്ല പുരോഗതിയുണ്ടാക്കിയേയ്ക്കുമെന്നാണ് ഇവര്‍ കരുതുന്നത്.

തിരുവനന്തപുരത്താണ് ഗീതാഞ്ജലിയുടെ ഷൂട്ടിങ് നടക്കുന്നത്. ലൊക്കേഷനിലേയ്ക്ക് ജഗതിയുടെ വീട്ടില്‍ നിന്നും അധികം ദൂരമില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കൊണ്ടുവരാന്‍ എളുപ്പവുമാണ്. യാത്രയും അധികം വേണ്ടിവരില്ല. ജഗതിയുടെ കുടുംബാംഗങ്ങളുമായി ആലോചിച്ചശേഷമായിരിക്കും ഇക്കാര്യം തീരുമാനിക്കുകയെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.

വെല്ലൂരില്‍ നിന്നും ചികിത്സ കഴിഞ്ഞ് മൂന്നമാസം മുമ്പാണ് അദ്ദേഹം വീട്ടിലെത്തിയത്. എന്തായാലും വീട്ടുകാരുടെ സമ്മതത്തോടെ പ്രിയദര്‍ശനും കൂട്ടരും ജഗതിയെ ഗീതാഞ്ജലിയുടെ സെറ്റിലെത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിയ്ക്കാം.

English summary
Actor Jagathy Sreekumar is back again to a shooting location. he will just be a normal visitor on the sets of Geetanjali

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam