അച്ഛനെ കാണാന്‍ സംരക്ഷണം വേണമെന്ന് ജഗതിയുടെ മകള്‍

By Ajith Babu

Jagathy-Sreelakshmi
വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിനിമാതാരം ജഗതി ശ്രീകുമാറിനെ സന്ദര്‍ശിക്കാന്‍ പോലീസ് സംരക്ഷണം തേടി മകള്‍ ശ്രീലക്ഷ്മിയും അവളുടെ അമ്മ ശശികലയും ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഡിവിഷന്‍ ബെഞ്ച് ജഗതിയുടെ മക്കളായ പാര്‍വതി ഷോണിനും രാജ്കുമാറിനും പോലീസിനും നോട്ടീസയയ്ക്കാന്‍ ഉത്തരവിട്ടു.

തനിക്കു മറ്റൊരു ഭാര്യയും മകളുമുണ്ടെന്ന് അപകടത്തില്‍പ്പെടുന്നതിനു ദിവസങ്ങള്‍ക്കു മുമ്പ് ജഗതി ശ്രീകുമാര്‍ ഒരുകുടുംബ വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ ഈ അഭിമുഖം പുറത്തുവന്നത് ജഗതി അപകടത്തില്‍പ്പെട്ട് ആശുപ്രതിയില്‍ പ്രവേശിപ്പിയ്ക്കപ്പെട്ടതിന് ശേഷമായിരുന്നു.

ചലച്ചിത്രരംഗത്തുള്ളവരുടെ ഇടപെടലുകള്‍ക്കൊടുവില്‍ അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്ന ജഗതിയെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ശ്രീലക്ഷ്മി സന്ദര്‍ശിച്ചിരുന്നു. നടന്‍ ജഗദീഷായിരുന്നു ഈ കൂടിക്കാഴ്ചയ്ക്കുള്ള അവസരമൊരുക്കിയത്.

അന്ന് അച്ഛനെ കാണാന്‍ അനുവദിച്ച പാര്‍വതിയും മറ്റ് ബന്ധുക്കളും ഇപ്പോള്‍ എതിര്‍ക്കുകയാണെന്നാണ് പരാതി. കഴിഞ്ഞ 20 വര്‍ഷമായി ജഗതിശ്രീകുമാറാണ് തങ്ങളെ സംരക്ഷിക്കുന്നതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X