»   » അപകടശേഷം അച്ഛനെ സുഹൃത്തുക്കള്‍ തിരിഞ്ഞു നോക്കിയില്ല, കാരണം ആ സ്വഭാവമെന്ന് ജഗതിയുടെ മകള്‍

അപകടശേഷം അച്ഛനെ സുഹൃത്തുക്കള്‍ തിരിഞ്ഞു നോക്കിയില്ല, കാരണം ആ സ്വഭാവമെന്ന് ജഗതിയുടെ മകള്‍

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ തിരിച്ചു വരവിനായി സിനിമാ പ്രവര്‍ത്തകരും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുകയാണ്. സെറ്റുകളില്‍ സെറ്റിലേക്കുള്ള തിരക്കിട്ട യാത്രയില്‍ വില്ലനായെത്തിയ അപകടത്തെത്തുടര്‍ന്ന് ചികിത്സയിലാണ് താരമിപ്പോള്‍.

അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ജഗതിയെ സുഹൃത്തുക്കള്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന ആരോപണവുമായി മകള്‍ പാര്‍വതി രംഗത്ത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി അച്ഛന്‍രെ സുഹൃത്തുക്കള്‍ക്കെതിരെ രൂക്ഷ ആരോപണം ഉന്നയിച്ചത്.

ബാഹുബലിയിലെ ആ ശ്ലോകം രാജമൗലിയ്ക്ക് മുന്‍പേ ജഗതി ഉപയോഗിച്ചിട്ടുണ്ട്... നിങ്ങള്‍ കേട്ടോ..

നെടുമുടി വേണുവും ജഗതി ശ്രീകുമാറും തമ്മില്‍ ഉണ്ടായ ആ വഴക്കിന് കാരണം ചിലരുടെ പാരവെപ്പ് !!

സുഹൃത്തുക്കള്‍ തിരിഞ്ഞു നോക്കിയില്ല

ഷൂട്ടിങ്ങ് സെറ്റിലേക്കുള്ള യാത്രയ്ക്കിടെ സംഭവിച്ച അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ജഗതി ശ്രീകുമാറിനെ സുഹൃത്തുക്കള്‍ തിരിഞ്ഞു നോക്കിയില്ലെന്ന ആരോപണവുമായി മകള്‍ പാര്‍വതി. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി ഇക്കാര്യം പറഞ്ഞത്.

ഇഷ്ടപ്പെടാത്തതു കണ്ടാല്‍ ഉടന്‍ പ്രതികരിക്കും

ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ കണ്ടാല്‍ ഉടന്‍ പ്രതികരിക്കുന്ന സ്വഭാവമാണ് അച്ഛന്റേത്. കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്ന പ്രകൃതക്കാരനാണെന്നും മകള്‍ പറഞ്ഞു.

സുഹൃത്തുക്കളുടെ എണ്ണം കുറച്ചു

എല്ലാം വെട്ടിത്തുറന്ന് പറയുന്ന, ഇഷ്ടമില്ലാത്തത് കണ്ടാല്‍ അപ്പോള്‍ പ്രതികരിക്കുന്ന അച്ഛന്റെ സ്വഭാവം സുഹൃത്തുക്കളുടെ എണ്ണം കുറച്ചു. പല സുഹൃത്തുക്കളും താരവുമായി അകലാന്‍ ഈ സ്വഭാവം കാരണമായി.

നല്ല സമയത്ത് ഇഷ്ടം പോലെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു

അച്ഛന്റെ നല്ല സമയത്ത് ഇഷ്ടം പോലെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. കഷ്ടകാലം വന്നപ്പോള്‍ സുഹൃത്തുക്കളുടെ എണ്ണം കുറഞ്ഞുവെന്നും പാര്‍വതി പറയുന്നു.

സുഹൃത്തുക്കള്‍ വരാത്തതിനെക്കുറിച്ച്

അച്ഛനെ ഈ അവസ്ഥയില്‍ കാണാന്‍ വയ്യാത്തതിനാലാവും അച്ഛന്റെ സുഹൃത്തുക്കള്‍ കാണാന്‍ വരാത്തതെന്നും പാര്‍വതി അഭിപ്രായപ്പെടുന്നു. ആത്മാര്‍ത്ഥ സുഹൃത്ത് ഇത്തരമൊരു അവസ്ഥയില്‍ കഴിയുമ്പോള്‍ പലര്‍ക്കും അത് താങ്ങാന്‍ കഴിഞ്ഞെന്ന് വരില്ല.

രാഷ്ട്രീയ പ്രമുഖരടക്കം കാണാനെത്തിയിരുന്നു

മോഹന്‍ലാല്‍, മമ്മൂട്ടി, ഉള്‍പ്പടെയുള്ള താരങ്ങളും രാഷ്ട്രീയത്തിലെ പ്രമുഖരും ജഗതിയെ സന്ദര്‍ശിച്ചിരുന്നു. ക്ഷേമാന്വേഷണത്തിനായി ഇടയ്ക്കിടയ്ക്ക് സന്ദര്‍ശിച്ചിരുന്നു.

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്നു

മലയാള സിനിമയിലെ അതുല്യ പ്രതിഭയായിരുന്ന ജഗതിയെ മാറ്റി നിര്‍ത്താന്‍ പറ്റാത്ത ഒരു കാലം മലയാള സിനിമയിലുണ്ടായിരുന്നു. നിരവധി ചിത്രങ്ങളുമായി ഷൂട്ടിങ്ങ് സെറ്റില്‍ സജീവമായിരുന്ന ജഗതി ശ്രീകുമാറിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

English summary
Jagathy's daughter speaks about his friends

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam