»   » ജഗതിയുടെ സ്വന്തം ശ്രീലക്ഷ്മി

ജഗതിയുടെ സ്വന്തം ശ്രീലക്ഷ്മി

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/jagathys-daughter-revealed-2-aid0032.html">Next »</a></li></ul>
Jagathy-Sreelakshmi-Kala
നടന്‍ ജഗതി ശ്രീകുമാറിന് മറ്റൊരു മകള്‍ കൂടിയുണ്ടെന്ന വെളിപ്പെടുത്തലുമായി വന്ന മംഗളം വാരിക ഒരുപാടുപേരെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഞെട്ടിച്ചിരുന്നു. ജഗതി അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ കഴിയുമ്പോള്‍ പുറത്തുവന്ന മംഗളം സ്‌ക്കൂപ്പിനെതിരെ വിമര്‍ശനവുമുയര്‍ന്നു. എന്നാല്‍ ഈ അഭിമുഖം നേരത്തെ തയാറാക്കിയാണെന്ന് വ്യക്തമാക്കി മംഗളം വാരിക കൈകഴുകിയതോടെ വിവാദങ്ങള്‍ക്കും വിരാമമായി.

ഇപ്പോഴിതാ മംഗളം വാരികയെ കടത്തിവെട്ടുന്ന മറ്റൊരു എക്‌സ്‌ക്ലൂസീവുമായി മനോരമ വാരിക രംഗത്തെത്തിയിരിക്കുകയാണ്. ജഗതിയുടെ മകളെ തന്നെ വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചുകൊണ്ടാണ് മനോരമ ആഴ്ചപതിപ്പിന്റെ പുതിയ ലക്കം വിപണിയിലെത്തിയിരിക്കുന്നത്.

ജഗതിയുടെ മകള്‍ ശ്രീലക്ഷ്മിയുടെ മുഖചിത്രവുമായി തന്നെ പുറത്തിറങ്ങിയ ആഴ്ചപ്പതിപ്പില്‍ ഇവരുടെ കുടുംബചിത്രവും അഭിമുഖവുമെല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജഗതിയ്ക്ക് മറ്റൊരു മകളുള്ള കാര്യം പലര്‍ക്കുമൊരു പുതിയ അറിവാണെങ്കിലും നടന്റെ കുടുംബാംഗങ്ങള്‍ക്കെല്ലാം ഇക്കാര്യം നേരത്തെ അറിവുള്ളതാണെന്ന് അഭിമുഖം വായിക്കുമ്പോള്‍ മനസ്സിലാവും.

തിരുവനന്തപുരം കരുമത്തെ 'നന്ദനം' എന്ന വീട്ടിലാണ് ശ്രീലക്ഷ്മിയും അമ്മ കല ശ്രീകുമാറും താമസിയ്ക്കുന്നത്. എണ്‍പതുകളുടെ തുടക്കത്തിലാണ് ജഗതിയും താനും പരിചയപ്പെടുന്നതെന്ന് കല പറയുന്നു. കലയുടെ ചേച്ചിയുടെ ഭര്‍ത്താവിന്റെ സുഹൃത്തായിരുന്നു ജഗതി.

അക്കാലത്ത് വിദ്യാര്‍ഥിനിയായിരുന്ന കല ജഗതിയുടെ നിര്‍ബന്ധപ്രകാരം 'ഇനിയും ഒരു കുരുക്ഷേത്രം' എന്ന ചിത്രത്തില്‍ അഭിനയിച്ചു. തങ്ങള്‍ക്കിടയിലെ സൗഹൃദം പതുക്കെ പ്രണയമായി വളരുകയായിരുന്നുവെന്ന് മനോരമ ആഴ്ചപ്പതിപ്പിലെ അഭിമുഖത്തില്‍ കല വിശദീകരിയ്ക്കുന്നുണ്ട്.
അടുത്ത പേജില്‍
ജഗതി-കല വിവാഹം ഗുരുവായൂരില്‍

ചിത്രങ്ങള്‍ക്കും വാര്‍ത്തയ്ക്കും കടപ്പാട് -മനോരമ ആഴ്ചപ്പതിപ്പ്

<ul id="pagination-digg"><li class="next"><a href="/news/jagathys-daughter-revealed-2-aid0032.html">Next »</a></li></ul>

English summary
Actor Jagathy's daughter Sreelakshmi exclusive interview on Malayala Manorama weekly

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X