സിനിമയിലേക്കില്ലെന്ന് ജഗതിയുടെ മകള്‍

കലാരംഗത്തു മിന്നിത്തിളങ്ങുന്നുണ്ടെങ്കിലും മകളെ വെള്ളിത്തിരയില്‍ അവതരിപ്പിയ്ക്കാന്‍ ജഗതിയ്ക്ക് ആഗ്രഹമില്ലത്രേ. സത്യന്‍ അന്തിക്കാട് ഉള്‍പ്പടെയുള്ള പ്രമുഖര്‍ ക്ഷണിച്ചിട്ടും പപ്പ ഇക്കാര്യത്തില്‍ താത്പര്യം കാണിച്ചില്ലെന്ന് ശ്രീലക്ഷ്മി അഭിമുഖത്തില്‍ പറയുന്നു. വെറുതെ ജീവിതം കളയേണ്ടെന്നായിരുന്നു പപ്പ പറഞ്ഞത്.
സിനിമാനടിയാകാന്‍ സൗന്ദര്യം മാത്രം മതി. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോസ്ഥയാവാന്‍ വിവരവും വേണം. സൗന്ദര്യം എപ്പോള്‍ വേണമെങ്കിലും നശിയ്ക്കാം. എന്നാല്‍ അറിവ് നശിയ്ക്കില്ലെന്നാണ് പപ്പ പറഞ്ഞതെന്ന് ശ്രീലക്ഷ്മി ഓര്‍ക്കുന്നു.
മകളെ ഒരു ഐഎസ്എസുകാരിയാക്കുകയാണ് ജഗതിയുടെ ആഗ്രഹം ശ്രീലക്ഷ്മിയെക്കുറിച്ച് ലോകമറിയുന്നത് ഇപ്പോഴാണെങ്കിലും മകളുടെ അഡ്മിഷനും സ്‌കൂള്‍ കലോത്സവത്തിനും പ്രോഗ്രസ് കാര്‍ഡ് ഒപ്പിടാന്‍ പോകുന്നതുമെല്ലാം ജഗതി തന്നെയായിരുന്നു. ചിത്രങ്ങള്‍ക്കും വാര്‍ത്തയ്ക്കും കടപ്പാട് -മനോരമ ആഴ്ചപ്പതിപ്പ്
ആദ്യപേജില്‍


Click it and Unblock the Notifications