ഒാടുന്ന രാജയ്ക്ക് ആടുന്ന റാണിയായി ശ്രീലക്ഷ്മി
ഹിജഡകളുടെ കഥപറയുന്ന ചിത്രത്തില്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ നായികയാവുന്നു. ഓടും രാജ ആടും റാണി എന്ന ചിത്രത്തിലാണ് ശ്രീലക്ഷ്മി അഭിനയിക്കുന്നത്. വിജു വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍ എന്ന ശ്രീനാഥ് ഭാസി നായകനായ ചിത്രത്തിലാണ് ശ്രീലക്ഷ്മി ആദ്യമായി നായികയായി അഭിനയിച്ചത്.

മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോല്‍ കേരളത്തില്‍ മൂന്നാംലിംഗക്കാരെ പുനരധിവസിപ്പിയ്ക്കാനോ അല്ലെങ്കരില്‍ അവര്‍ക്ക് നല്ല ജീവിത സാഹചര്യമൊരുക്കാനോ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ പറയുന്നു. തമിഴ്‌നാട്ടിലും, ആന്ധ്രപ്രദേശിലും ഹിജഡകള്‍ക്ക് ലഭിയ്ക്കുന്ന ജീവിത സാഹചര്യമല്ല കേരളത്തിലേത്.
തങ്ങളുടെ വ്യക്തിത്വം പോലും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ് കേരളത്തില്‍ ഹിജഡകള്‍ അനുഭവിയ്ക്കുന്നതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ പറയുന്നു. ടിനി ടോം, മറിമായം ഫെയിം മണികണ്ഠന്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. 2012 ല്‍ അര്‍ദ്ധനാരി എന്ന ചിത്രമാണ് മലയാളത്തില്‍ മൂന്നാം ലിംഗക്കാരുടെ കഥപറഞ്ഞ മറ്റൊരു ചിത്രം. മനോജ് കെ ജയന്‍ ആണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചത്.


Click it and Unblock the Notifications