»   » പുലിമുരുകനില്‍ മോഹന്‍ലാലിന്റെ വില്ലനെ കണ്ടോ?

പുലിമുരുകനില്‍ മോഹന്‍ലാലിന്റെ വില്ലനെ കണ്ടോ?

Posted By: Sanviya
Subscribe to Filmibeat Malayalam


മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിൻറെ പുലിമുരുകന്‍. ചിത്രത്തിന്റെ അവസാന ഭാഗത്തിന്റെ ചിത്രീകരണത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍. മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്താന്‍ പോകുന്നത്.ചിത്രത്തിന്റെ ഷൂട്ടിങ് മുതല്‍ പല കാര്യങ്ങളും അണിയറപ്രവര്‍ത്തകര്‍ രഹസ്യമായാണ് വച്ചിരുന്നത്.

മനുഷ്യനും മൃഗവും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് പുലിമുരുകന്‍ എന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്. പുലിയുമായിട്ടുള്ള ഒരു ഫൈറ്റ് ചിത്രത്തിലുണ്ട്. അതിന് വേണ്ടി യഥാര്‍ത്ഥ പുലിയെ കൊണ്ടുവന്നതും അടുത്തിടെ വാര്‍ത്തയായിരുന്നു. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത കൊറിയോഗ്രാഫിയാണ്. ഹോളിവുഡിലെ പീറ്റര്‍ ഹെയിന്‍ എന്ന കൊറിയോഗ്രാഫറാണ് ചിത്രത്തിന് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. കൂടാതെ തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നുമായി അറുപതോളം പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.


പുലിമുരുകനില്‍ മോഹന്‍ലാലിന്റെ വില്ലനെ കണ്ടോ?

പ്രഭു ഉള്‍പ്പടെ തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നുമായി ഒട്ടേറെ പ്രമുഖ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകും. അതിനെല്ലാം പുറമേ മോഹന്‍ലാലിന്റെ വില്ലനായി എത്തുന്നത് തെലുങ്കിലെ പ്രമുഖനായ ജഗ്ഗുപതി ബാബുവാണ്.


പുലിമുരുകനില്‍ മോഹന്‍ലാലിന്റെ വില്ലനെ കണ്ടോ?

കമാലിനി മുഖര്‍ജിയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്.


പുലിമുരുകനില്‍ മോഹന്‍ലാലിന്റെ വില്ലനെ കണ്ടോ?

ചൈന, വിയറ്റ്‌നാമിലുമായി മൊത്തം മൂവായിരം സ്‌ക്രീനുകളിലായിട്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.


പുലിമുരുകനില്‍ മോഹന്‍ലാലിന്റെ വില്ലനെ കണ്ടോ?

ജൂണ്‍ മാസം ആദ്യമാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.


English summary
Jaggapati babu in Pulimurugan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam