മൂന്ന് ദിവസം , ജയ്ഹോ നേടിയത് 60കോടി
മുംബൈ: മോഡിയെ പുകഴ്ത്തിയതോടെ സല്‍മാന്‍ ഖാന്റെ ചിത്രങ്ങള്‍ക്ക് തിരിച്ചടി നേരിട്ട് തുടങ്ങി. ചിത്രം റിലീസായ ആദ്യ ദിവസം മുതല്‍ തന്നെ സല്ലു ആരാധകര്‍ പതിവ് ശൈലി വിട്ട് തീയേറ്ററില്‍ ഇടിച്ചു കയറിയില്ല. തിയേറ്ററില്‍ പടം കാണാന്‍ ആള്‍ കുറഞ്ഞതോടെ സല്ലു പണിവാങ്ങിയെന്ന് എല്ലാവരും ഉറപ്പിച്ചു.
എന്നാല്‍ ചിത്രം റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ കൊണ്ട് നേടിയത് 60 കോടി രൂപയാണ്. ആദ്യത്തെ ദിവസം 17 കോടിയോളം രൂപ നേടി. എന്നാല്‍ ശനിയാഴ്ച കളക്ഷന്‍ വീണ്ടും കുറഞ്ഞ് 16 കോടിയിലെത്തി. ഞായറാഴ്ചത്തെ കളക്ഷന്‍ പ്രതീക്ഷ നല്‍കുന്നതാണ്. 26.25 കോടിയാണ് ഞായറാഴ്ച ചിത്രം നേടിയത്.

70 കോടി രൂപ മുടക്കിയാണ് ചിത്രം നിര്‍മ്മിച്ചത്. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ സാമ്പത്തിക ലാഭം ഉറപ്പ്. എന്നാല്‍ മറ്റ് സല്‍മാന്‍ ചിത്രങ്ങള്‍ നേടുന്ന കളക്ഷന്‍ ജയ്‌ഹോയ്ക്ക് നേടാനാകുമോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്.
സല്ലുവിന്റെ സഹോദരന്‍ സോഹാലിഖാന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനും. സല്‍മാന്‍ഖാന്‍, തബു, ഡെയ്ഡി ഷാ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍


Click it and Unblock the Notifications