ജയ് ബെസ്റ്റ് ഫ്രണ്ടാണെന്ന് നസ്രിയ നസിം
ഏതൊരു പുതുമുഖ താരവും പെട്ടെന്ന് പ്രശസ്തിയിലേയ്ക്കുയരുമ്പോള്‍ ഒപ്പം ഒട്ടേറെ ഗോസിപ്പുകളും വളരും. നടി നസ്രിയ നസീമിന്റെ കാര്യത്തിലും ഇത് സംഭവിച്ചിട്ടുണ്ട്, സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവതാരകയും ബാലതാരവുമായി നടന്ന നസ്രിയ ഞൊടിയിടകൊണ്ടാണ് നായികനടിയായി വളരുകയും മികവ് തെളിയിച്ച് സിനിമയില്‍ സ്വന്തം സ്ഥാനം ഉറപ്പിച്ചതും. ഇതിനോടൊപ്പം തന്നെ പല ഗോസിപ്പുകളിലും നസ്രിയ താരമായി എത്തുകയും ചെയ്യുന്നുണ്ട്.
നസ്രിയ അകപ്പെട്ട ഗോസിപ്പുകളില്‍ ഏറ്റവും പ്രധാന തമിഴ് നടന്‍ ജയ് യുമായി പ്രണയത്തിലാമെന്നതായിരുന്നു. ഏറെനാളുകളായി ഈ ഗോസിപ്പ് തമിഴകത്തും മലയാളത്തിലുമായി കറങ്ങിനടക്കാന്‍ തുടങ്ങിയിട്ട്. രണ്ടുപേരും എപ്പോഴും ഫോണിലാണെന്നും അടിക്കടി പരസ്പരം കാണാറുണ്ടെന്നുമെല്ലാമാണ് പാപ്പരാസികള്‍ പറയുന്നത്.

എന്നാല്‍ നസ്രിയ പറയുന്നത് ഇതൊന്നും സത്യമല്ല ജയ് തന്റെ ബെസ്റ്റ് ഫ്രെണ്ടാണെന്നാണ്. മാത്രമല്ല ഇപ്പോള്‍ പ്രണയത്തെക്കുറിച്ചോ വിവാഹത്തെക്കുറിച്ചോ താന്‍ ചിന്തിക്കുന്നില്ലെന്നും അഭിനയത്തിലും കരിയറിലുമാണ് പൂര്‍ണശ്രദ്ധയെന്നും താരം വ്യക്തമാക്കി.
എന്റെ കുടുംബത്തെക്കുറിച്ചും എന്നെക്കുറിച്ചും എല്ലാകാര്യങ്ങളും അറിയാവുന്നയാളാണ് ജയ്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. അതിലപ്പുറമൊന്നുമില്ല- നസ്രിയ പറയുന്നു.
തമിഴകത്ത് ജയ് നായകനാകുന്ന തിരുമണം എന്ന നിക്കാഹ് എന്ന ചിത്രത്തില്‍ നസ്രിയായണ് നായികയായി എത്തുന്നത്. മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സലാല മൊബൈല്‍സ് ആണ് നസ്രിയയുടെ പുതിയ ചിത്രം.


Click it and Unblock the Notifications











