ഇസ്ലാം മതത്തിലേയ്ക്ക് മാറിയിട്ടില്ലെന്ന് ജയ്
തമിഴകത്തെ യുവതാരം ജയ് ഇസ്ലാം മതം സ്വീകരിച്ചെന്ന അടുത്തിടെ വാര്‍ത്ത വന്നിരുന്നു. ജയ് പള്ളിയില്‍ പോയ ഫോട്ടോകള്‍ പുറത്തായതോടെയാണ് ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടത്, സംഭവം തമിഴകത്ത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ താന്‍ ഇസ്ലാം മതത്തിലേയ്ക്ക് മാറിയിട്ടില്ലെന്നും മതത്തിന്റെ രീതികള്‍ പിന്തുടരുകമാത്രമാണ് ചെയ്യുന്നതെന്നും വ്യക്തമാക്കിക്കൊണ്ട് ജയ് തന്നെ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.

നേരത്തേ താനൊരു ഈശ്വര വിശ്വാസിയായിരുന്നില്ലെന്നും പക്ഷേ ഇപ്പോള്‍ കൃത്യമായി പള്ളിയില്‍ പോയി പ്രാര്‍ത്ഥിയ്ക്കാറുണ്ടെന്നുമാണ് താരം പറയുന്നത്. സംഗീതസംവിധായകന്‍ യുവന്‍ ശങ്കര്‍ രാജയ്‌ക്കൊപ്പം ചെന്നൈയിലെ പള്ളിയില്‍ ജയ് പ്രാര്‍ത്ഥനയ്‌ക്കെത്തിയതിന്റെ ചിത്രങ്ങള്‍ക്ക് മാധ്യമങ്ങളില്‍ വന്‍ പ്രചാരമാണ് ലഭിച്ചിരുന്നത്. നേരത്തേ ഇസ്ലാം മതം സ്വീകരിച്ച ജയ് കഴിഞ്ഞ റംസാനില്‍ത്തന്നെ വ്രതം അനുഷ്ടിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇതിനിടെയാണ് ഈ റംസാനില്‍ കാര്യത്തിന് വ്യക്തതനല്‍കിക്കൊണ്ട് ജയ് നേരിട്ട് രംഗത്തെത്തിയത്. ഈ റംസാനിലും ജയ് വ്രതം അനുഷ്ഠിയ്ക്കുന്നുണ്ട്. ഇംസ്ലാം മതം സ്വീകരിച്ച യുവന്‍ ശങ്കര്‍ രാജ ജയുടെ അടുത്ത സുഹൃത്താണ്.


Click it and Unblock the Notifications











