അപ്പോള്‍ അത് സത്യമാണ്, ജയ് ഇസ്ലാമായി
സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തമിഴ് നടന്‍ ജയ് ഇസ്ലാം മതം സ്വീകരിച്ചു. നേരത്തെ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ഒന്നും സ്ഥിരീകരിച്ചിരുന്നില്ല. നടനും ചോദ്യങ്ങള്‍ക്ക് മുമ്പില്‍ മൗനം പാലിക്കുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ഒരു ചിത്രത്തോടെ കാര്യം സ്ഥിരീകരിച്ചു. ജയ് ഇസ്ലാം മതം സ്വീകരിച്ചു. സംഗീതജ്ഞന്‍ യുവന്‍ ശങ്കര്‍ രാജയ്‌ക്കൊപ്പം ചെന്നൈയിലെ പള്ളിയിലെത്തിയ ജയ് യുടെ ചിത്രങ്ങളാണ് ഇതിനാധാരം.

നേരത്തെ ഇസ്ലാം മതം സ്വീകരിച്ച ജയ് റംദാനില്‍ വ്രതം അനുഷ്ഠിച്ചിരുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അതേ കുറിച്ച് ചോദിച്ചപ്പോള്‍ നടന്‍ വാര്‍ത്ത നിഷേധിച്ചു.
മുസ്ലീം മതാചാരങ്ങളെ കുറിച്ചും ഇന്ത്യയിലെ വിവിധ മതാചാര വിവാഹങ്ങളെ കുറിച്ചും കഥ പറയുന്ന 'തിരുമണമെന്നും നിക്കാഹ്' എന്ന ചിത്രത്തിന് ശേഷമാണ് ജയ് മതം മാറിയത്. ഇതിന് ശേഷം ഇസ്ലാം മതത്തെ കുറിച്ച് പഠിച്ചതോടെയാണ് ജയ് ഇസ്ലാം മതം സ്വീകരിച്ചതെന്നാണ് നടനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
മതംമാറ്റത്തെ കുറിച്ച് ഇപ്പോഴും താരമൊന്നും പറഞ്ഞില്ലെങ്കിലും സിനിമാ മേഘലയിലുള്ളവര്‍ ഇക്കാര്യ സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തിടെയാണ് യുവന്‍ ശങ്കര്‍ രാജും ഇസ്ലാം മതം സ്വീകരിച്ചത്. കഴിഞ്ഞയാഴ്ച നടി മോണിക്കയും ഇസ്ലാം മതം സ്വീകരിച്ചത് വാര്‍ത്തയായിരുന്നു.


Click it and Unblock the Notifications











