എന്റെ ധാരണ തെറ്റായിരുന്നു!! മമ്മൂക്കയോടൊപ്പം അഭിനയിച്ച് തുടങ്ങിയപ്പോൾ മാറി, തുറന്നു പറഞ്ഞ‌് ജയ്

വിഷു റിലീസായി പ്രദർശനത്തിനെത്തിയ മധുരരാജ മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററുകളിൽ വിജയ കുതിപ്പ് നടത്തുകയാണ്. മമ്മൂക്കയ്ക്കൊപ്പം മലയാളത്തിലേയും തെന്നിന്ത്യയിലേയും പ്രമുഖ താരങ്ങൾ ചത്രത്തിൽ എത്തിയിരുന്നു. മാർച്ച് 28 ന് റിലീസിനെത്തിയ ചിത്രം ആദ്യ ദിവസം മുതൽ തിയേറ്ററുകൾ ഹൗസ് ഫുള്ളായിട്ടാണ് പ്രദർശനം തുടരുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗമായ പോക്കിരി രാജ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. അതിനാൽ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രേക്ഷകരിൽ വൻ ആകാംക്ഷ ജനിപ്പിച്ചിരുന്നു. പ്രേക്ഷകരെ അൽപം പോലും ചിത്രം നിരാശയിലാഴ്ത്തിയിരുന്നില്ല.

മധുരരാജ പുറത്തിറങ്ങുന്നതിനു മുൻപ് പ്രേക്ഷകരുടെ ഇടയിൽ ഏറെ ചർച്ചയായത് ചിത്രത്തിൽ പൃഥ്വിയുടെ അഭാവവും തമിഴ് താരം ജയ് യുടെ എൻട്രിയുമായിരുന്നു. പൃഥ്വിയ്ക്ക് പകരക്കാരനായിട്ടാണ് ചിത്രത്തിൽ ജയ് എത്തുന്നതെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ സിനിമ പുറത്തുവന്നതോടെ ആ പ്രചരണം തെറ്റാണെന്ന് ബോധ്യമാകുകയും ചെയ്തു. മമ്മൂക്കയ്ക്കൊപ്പം ആദ്യമായിട്ടാണ് ജയ് അഭിനയിക്കുന്നത് . മധുരരാജയെ കുറിച്ചും മ്മൂക്കയോടൊപ്പമുളള അനുഭവത്തെ കുറിച്ചും പങ്കുവെയ്ക്കുകയാണ് ജയ്.

 ജയ് യുടെ ആദ്യ മലയാള ചിത്രം

ജയ് യുടെ ആദ്യ മലയാള ചിത്രം

മലയാളികളും തമിഴ് പ്രേക്ഷകരും ഒരു പോലെ ഇഷ്ടപ്പെടുന്ന താരമാണ് ജയ്. താരത്തിന്റെ തമിഴ് ചിത്രങ്ങൾ പലതും മലയാളത്തിലും ഹിറ്റാണ്. അതിനാൽ തന്നെ മധുരരാജയിൽ മമ്മൂട്ടിയുടെ വലം കൈയായി ജയ് എത്തിയതിൽ പ്രേക്ഷകർക്ക് സന്തോഷം തന്നെയാണ്. തമിഴിൽ സജീവമാണെങ്കിലും താരത്തിന്റെ ആദ്യ മലയാള ചിത്രമാണിത്. കന്നി ചിത്രം തന്നെ മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർ താരത്തിനോടൊപ്പമാണ്.

 അഭിനയിച്ചത് മമ്മൂട്ടി എന്ന സൂപ്പർ താരത്തിനോടൊപ്പമല്ല

അഭിനയിച്ചത് മമ്മൂട്ടി എന്ന സൂപ്പർ താരത്തിനോടൊപ്പമല്ല

മധുരരാജ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുമ്പോൾ ചിത്രത്തെ കുറിച്ചും മമ്മൂക്കയെ കുറിച്ചുമുള്ള ജയ് യുടെ വാക്കുകൾ വൈറലാകുന്നു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. സൂപ്പർസ്റ്റാറായ മമ്മൂക്കയ്ക്കൊപ്പമാണ് താൻ ആദ്യം അഭിനയിക്കുന്നതെന്നാണ് ആദ്യം കരുതിയത്. എ്നാൽ സൂപ്പർസ്റ്റാർ എന്നതിലുപരി സുഹൃത്തായ ഒരു സഹതാരത്തിനോടൊപ്പം സ്ക്രീൻ പങ്കിടുന്നതു പോലെയുള്ള അനുഭവമാണ് തനിയ്ക്ക് ഉണ്ടായത്. ഒരു സുഹൃത്തിനോടൊപ്പം അഭിനയിക്കുന്നതു പോലെയാണ് തനിയ്ക്ക് തോന്നിയതെന്ന് ജയ് ട്വീറ്റ് ചെയ്തു.

 മമ്മൂക്ക വേറെ ലൈവലാണ്

മമ്മൂക്ക വേറെ ലൈവലാണ്

മമ്മൂട്ടി എന്ന നടന്റെ എടുത്തു പറയേണ്ട സംഗതി നർമ്മബോദത്തെ കുറിച്ചാണ്. അദ്ദേഹത്തിന്റെ നർമ്മബോദവും കരുതലും എടുത്തു തന്നെ പറയണം. ഇത് ബഹുമാനിക്കേണ്ടതും കണ്ടു പടിക്കേണ്ടതുമായ ഒന്നു തന്നെയാണ്. മമ്മൂക്ക വേറെ ലെവലാണ്. ഈ സ്നേഹത്തിന് നന്ദി മമ്മൂക്ക. ജയ് ട്വീറ്ററിൽ കുറിച്ചു.

സ്വപ്ന സാക്ഷാത്കാരത്തിന് നന്ദി

സ്വപ്ന സാക്ഷാത്കാരത്തിന് നന്ദി

മധുരരാജ ടീമിവും മമ്മൂട്ടിയ്ക്കും നന്ദി അറിയിച്ച് നടി അനുശ്രീയും രംഗത്തെത്തിയിരുന്നു. അനുശ്രീയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നടി ഫേസ്ബുക്കിലൂടെയായിരുന്നു നന്ദി അറിയിച്ച് രംഗത്തെത്തിയത്. മറക്കാനാവാത്ത മധുര മനോഹര ഓർമ്മകൾ നൽകിയ മധുര രാജ.നന്ദി മമ്മൂക്ക, നൽകിയ സ്നേഹത്തിനും സപ്പോർട്ടിനും.മമ്മൂക്കയോടൊപ്പം അഭിനയിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ അവസരം നൽകിയ വൈശാഖേട്ടന് സ്‌നേഹം നിറഞ്ഞ നന്ദി. വാസന്തി എന്ന കരുത്തുറ്റ കഥാപാത്രം എനിക്ക് നൽകിയ ഉദയേട്ടനും, ചിത്രത്തിലെ മുഴുവൻ താരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കും അതിലുപരി മധുര രാജയെ സ്നേഹത്തോടെ സ്വീകരിച്ച, സിനിമയെ സ്നേഹിക്കുന്ന, എന്നെ സ്നേഹിക്കുന്ന എല്ലാ പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X