»   » സിനിമയല്ല ഇത് ജീവിതം!!! വിഐപി പരിഗണന ലഭിക്കുന്ന ദിലീപിന്റെ ജയിലിലെ കാഴ്ചകള്‍ ഞെട്ടിക്കും!!!

സിനിമയല്ല ഇത് ജീവിതം!!! വിഐപി പരിഗണന ലഭിക്കുന്ന ദിലീപിന്റെ ജയിലിലെ കാഴ്ചകള്‍ ഞെട്ടിക്കും!!!

By: Karthi
Subscribe to Filmibeat Malayalam

യുവ നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട കേസില്‍ ജനപ്രിയ നടന്‍ ദിലീപ് അറസ്റ്റിലായെങ്കിലും അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. ജയിലില്‍ ദിലീപ് വിഐപി പരിഗണന ലഭിക്കുന്നു എന്നതായിരുന്നു ഒടുവില്‍ പുറത്ത് വന്ന വാര്‍ത്തകള്‍.

കാവ്യ ദിലീപിന്റെ മൂന്നാമത്തെ ഭാര്യ, മഞ്ജുവിന് മുന്‍പ് ദിലീപ് വിവാഹം ചെയ്ത പെണ്‍കുട്ടി ആര് ??

വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ആലുവ സബ് ജയിലില്‍ പരിശോധന നടത്തിaയ ജയലില്‍ എഡിജിപി ആര്‍ ശ്രീലേഖയെ ഞെട്ടിക്കുന്നതായിരുന്നു അവിടുത്തെ കാഴ്ചകള്‍. സാധാരണ തടവുകാരന് മാത്രം ലഭിക്കുന്ന പരിമിതമായ സൗകര്യങ്ങള്‍ മാത്രമായിരുന്നു ദിലീപിന് ജയിലില്‍ ഉണ്ടായിരുന്നത്. ഇത് ദിലീപിനെ ശാരീരികവും മാനസീകവുമായി തളര്‍ത്തിയിരുന്നു

വാര്‍ത്തകളില്‍ നിറഞ്ഞത്

ദിലീപിന് ജയിലില്‍ സഹായികളുണ്ടെന്നും ജയില്‍ ജീവനക്കാര്‍ക്കുള്ള ഭക്ഷണമാണ് ദിലീപിന് നല്‍കുന്നതെന്നുമായിരുന്നു വാര്‍ത്തകളില്‍ ഉണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജയില്‍ എഡിജപി ആര്‍ ശ്രീലേഖ ജയില്‍ സന്ദര്‍ശിച്ച് വാര്‍ത്തകളിലെ സത്യാവസ്ഥ പരിശോധിച്ചു.

ദിലീപ് ഉറങ്ങുകയായിരുന്നു

ജയില്‍ എഡിജിപി ആര്‍ ശ്രീലേഖ എത്തി ഓരോ സെല്ലിലേയും തടവുകാരെ വിളിച്ച് ക്ഷേമാന്വേഷണം നടത്തി. ദിലീപിന്റെ സെല്ലിനടുത്തേക്ക് എത്തിയപ്പോള്‍ നിലത്ത് പായ വിരിച്ച് ഉറങ്ങുന്ന ദിലീപിനെയാണ് കണ്ടത്. എഡിജിപിയെ കണ്ട് സഹതടവുകാര്‍ സെല്ലിന് അടുത്തേക്ക് എത്തിയെങ്കിലും ദിലീപ് ഒന്നും അറിഞ്ഞില്ല.

ആരോഗ്യ സ്ഥിതി മോശം

എഡിജിപി സെല്ലിലേക്ക് പ്രവേശിച്ചത് കണ്ട് പെട്ടന്ന് ചാടി എഴുന്നേല്‍ക്കാന്‍ ദിലീപ് ശ്രമിച്ചെങ്കിലും ചെവിയിലെ ഫ്‌ളൂയിഡ് കുരഞ്ഞ് ബാലന്‍സ് നഷ്ടപ്പെട്ട് എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. സഹതടവുകാരും വാര്‍ഡന്മാരും ചേര്‍ന്നാണ് ദിലീപിനെ എഴുന്നേല്‍പ്പിച്ച് ഇരുത്തിയത്.

ആരോഗ്യ സ്ഥിതി പരിശോധിക്കും

ദിലീപിന്റെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ ജയില്‍ ഡോക്ടറേക്കൊണ്ട് പരിശോധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ സ്ഥിതി തീര്‍ത്തും മോശമായ അവസ്ഥയിലാണെങ്കില്‍ ആശുപത്രിയിലേക്ക് മാറ്റാനുള്ള സാഹചര്യവും തള്ളിക്കളയാനാകില്ല.

ദിലീപ് പൊട്ടിക്കരഞ്ഞു

ചോദ്യം ചെയ്തപ്പോഴും മറ്റും താന്‍ നിരപരാധിയാണന്ന് പറഞ്ഞ് ദിലീപ് പൊട്ടിക്കരഞ്ഞിരുന്നു. എഡിജിപിക്ക് മുന്നിലും ദിലീപ് പൊട്ടിക്കരഞ്ഞതായാണ് വിവരം. ദിലീപിന്റെ നിര്‍ത്താതെയുള്ള വിതുമ്പലില്‍ അസ്വസ്ഥയായ എഡിജിപി അധിക നേരം നില്‍ക്കാതെ അവിടെ നിന്നും പോകുകയായിരുന്നു.

സഹതടവുകാര്‍ക്ക് പരാതി ഇല്ല

ദിലീപ് വിഐപി പരിഗണന ലഭിക്കുന്നുണ്ടോ എന്ന് എഡിജിപി പരിശോധിച്ചു. സഹതടവുകാരോട് ഇതിനേക്കുറിച്ച് അന്വേഷിച്ചെങ്കിലും ഇക്കാര്യത്തില്‍ ആരും പരാതി ഒന്നും ഉന്നയിച്ചില്ല. ഇതോടെ ഇത് സംബന്ധിച്ച് പുറത്ത് വന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

Abi's clarification about Dileep's first marriage

കൈയേറ്റ കേസുകളില്‍ രക്ഷപെട്ട് ദിലീപ്

നടിക്കെതിരായ ഗൂഢാലോചന മാത്രമല്ല കുമരകത്തും ചാലക്കുടിയിലും ദിലീപ് പുറമ്പോക്ക് ഭൂമി കൈയേറിയതായി ആരോപണമുണ്ടായിരുന്നു. എന്നാല്‍ രണ്ട് സ്ഥലങ്ങളിലേയും ഭൂമി കൈയേറ്റമല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

English summary
Jail ADGP R Sreelekha visit Dileep jail for an enquiry on the news reports about Dileep's VIP consideration in jail. But she could't find anything wrong there.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam