»   » പഠനം പാതിവഴിയിലാക്കി ജലജയുടെ മകള്‍ സിനിമയിലേക്ക്

പഠനം പാതിവഴിയിലാക്കി ജലജയുടെ മകള്‍ സിനിമയിലേക്ക്

Posted By: Sanviya
Subscribe to Filmibeat Malayalam


പഴയക്കാല നടി ജലജയുടെ മകള്‍ ദേവി സിനിമയിലേക്ക്. അമേരിക്കയില്‍ ബിരുദം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ദേവി. ഈ ഒരു വര്‍ഷം കൂടി പൂര്‍ത്തിയാക്കിയിട്ട് സിനിമയില്‍ ഒരു കൈ നോക്കുമെന്ന് ദേവി പറയുന്നു.

ഹയര്‍ സ്റ്റ്ഡീസിന് വിടാനായിരുന്നു അച്ഛന്റെയും അമ്മയുടെയും പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ അങ്ങനെയാകട്ടെ എന്ന മറുപടിയും കിട്ടി കഴിഞ്ഞു.

അഭിനയിക്കാന്‍ അച്ഛന്റെയും അമ്മയുടെയും പൂര്‍ണ പിന്തുണയാണ് തനിക്കിപ്പോഴുള്ളത്. എന്നാലിപ്പോള്‍ പെട്ടന്നൊരു സിനിമാ മോഹം വരാന്‍ കാരണം തന്റെ അമ്മ തന്നെയാണെന്ന് ദേവി പറയുന്നു. സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദേവി പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ..

അഭിനയിക്കാനുള്ള ആഗ്രഹത്തെ കുറിച്ച് ദേവി

ചെറുപ്പം മുതല്‍ കലകളോടൊക്കെ ചെറിയ ഇഷ്ടമുണ്ടായിരുന്നു. പക്ഷേ അഭിനയിക്കാനുള്ള ആഗ്രഹം പെട്ടന്നുണ്ടായതാണെന്ന് ദേവി പറയുന്നു.

സിനിമാ മോഹം തോന്നിയത്

മലയാളികള്‍ക്ക് ഇപ്പോഴും അമ്മയോട് ഒത്തിരി സ്‌നേഹമുണ്ട്. അമ്മയോടുള്ള മലയാളികളുടെ ഈ സ്‌നേഹവും അടുപ്പവും കണ്ടപ്പോഴാണ് തനിക്കും അഭിനയിക്കാനുള്ള ഒരു മോഹമുണ്ടായതെന്ന് ദേവി പറയുന്നു.

പഴയ സിനിമകളും കഥാപാത്രങ്ങളും

ഇപ്പോഴും അമ്മയുടെ പഴയ സിനിമകളും കഥാപാത്രങ്ങളും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ഇതൊക്കെ കാണുമ്പോള്‍ സന്തോഷം തോന്നുന്നതായും ദേവി പറയുന്നു.

അമ്മയുടെ സിനിമകള്‍ കാണാറുണ്ട്

അമ്മ ചെറുപ്പത്തില്‍ അഭിനയിച്ച രാധ എന്ന പെണ്‍കുട്ടി, ശാലിനി എന്റെ കൂട്ടുക്കാരി തുടങ്ങിയ ചിത്രങ്ങളൊക്കെ താന്‍ കണ്ടിട്ടുണ്ട്. ദേവി പറയുന്നു.

English summary
Jalaja daughter start film career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam