twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് ഇന്ത്യയില്‍ നിന്നുളള ഓസ്‌കര്‍ എന്‍ട്രി

    By Midhun Raj
    |

    ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് ഇന്ത്യയില്‍ നിന്നുളള ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2001ന് ശേഷം ഓസ്‌കര്‍ നോമിനേഷന്‍ ലഭിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ജല്ലിക്കട്ട്. മുന്‍പ് നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ അടക്കം സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളില്‍ മികച്ച പ്രതികരണങ്ങള്‍ നേടിയ ശേഷമാണ് കഴിഞ്ഞ വര്‍ഷം ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയത്. ഇടുക്കിയിലെ ഒരു ഹൈറേഞ്ച് ഗ്രാമത്തില്‍ നിന്നും പോത്ത് കയറ് പൊട്ടിച്ചോടുന്നതും ഒരു ഗ്രാമം വിറങ്ങലിച്ച് നില്‍ക്കുന്നതുമാണ് ജല്ലിക്കെട്ടില്‍ കാണിച്ചത്.

    Recommended Video

    Jallikattu the official indian entry to oscar

    jallikattu-2

    എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ലിജോ ജോസ് പെല്ലിശ്ശേരി സിനിമ ഒരുക്കിയിരുന്നത്. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ അബ്ദുസമദ്, ശാന്തി ബാലകൃഷ്ണന്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് ജല്ലിക്കട്ടില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ നാലിന് തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    ഗിരീഷ് ഗംഗാധരനാണ് ജല്ലിക്കട്ടിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. യു/എ സര്‍ട്ടിഫിക്കറ്റായിരുന്നു സെന്‍സര്‍ബോര്‍ഡ് ചിത്രത്തിന് നല്‍കിയത്. എസ് ഹരീഷ്, ആര്‍ ജയകുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ജല്ലിക്കെട്ടിന്റെ തിരക്കഥ ഒരുക്കിയത്. രംഗനാഥ് രവി സൗണ്ട് ഡിസൈനിംഗും നിര്‍വ്വഹിച്ചു. അങ്കമാലി ഡയറീസ്.ഈമയൗ തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒരുക്കിയ ചിത്രം കൂടിയായിരുന്നു ജല്ലിക്കട്ട്.

    അതേസമയം മോഹന്‍ലാല്‍ നായകനായ ഗുരു ആണ് മലയാളത്തില്‍ നിന്നും ആദ്യമായി ഓസ്‌കര്‍ എന്‍ട്രി ലഭിച്ച ചിത്രം. രാജീവ് അഞ്ചലായിരുന്നു സിനിമ സംവിധാനം ചെയ്തത്. പിന്നീട് 2011ല്‍ സലിം കുമാര്‍ നായകനായ ആദാമിന്റെ മകന്‍ അബുവും ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സലീം അഹമ്മദാണ് ആദാമിന്റെ മകന്‍ അബു സംവിധാനം ചെയ്തത്.

    ഇതിനോടകം നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ സിനിമയാണ് ജല്ലിക്കട്ട്. കഴിഞ്ഞ വര്‍ഷത്തെ ഐഫ്എഫ്ഐയില്‍ മികച്ച സംവിധായകനുളള സില്‍വര്‍ പീകോക്ക് പുരസ്‌കാരം ജല്ലിക്കട്ടിലൂടെ ലിജോ ജോസ് നേടിയിരുന്നു. കൂടാതെ ഐഫ്എഫ്എഫ്‌കെയില്‍ മികച്ച സംവിധായകനുളള സ്‌പെഷ്യല്‍ മെന്‍ഷനും സംവിധായകന് ലഭിച്ചു. 2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച സംവിധായകനുളള പുരസ്‌കാരം ജല്ലിക്കട്ടിലൂടെ ലിജോ ജോസ് പെല്ലിശ്ശേരിക്കാണ് ലഭിച്ചത്.

    Read more about: lijo jose pellissery
    English summary
    lijo jose pellissery's Jallikattu selected as india's official oscar entry film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X