പ്രേക്ഷകരെ ഞെട്ടിച്ച പത്ത് ലോക സിനിമകളില്‍ ജല്ലിക്കെട്ടും,റൊട്ടന്‍ ടൊമാറ്റോ ലിസ്റ്റില്‍ ചിത്രവും
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിനായി വലിയ ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. ടൊറന്റൊ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. സിനിമ കണ്ടവരെല്ലാം ജല്ലിക്കെട്ടിനെക്കുറിച്ച് മികച്ച അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സമകാലീന ലോക സിനിമാ വിഭാഗത്തിലായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നത്.

അങ്കമാലി ഡയറീസ്,ഈമയൗ എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമ കൂടിയാണ് ജല്ലിക്കെട്ട്. ടൊറന്റോയില്‍ ഗംഭീര അഭിപ്രായം നേടിയ സിനിമ ലോകോത്തര വെബ്‌സൈറ്റായ റോട്ടന്‍ടൊമാറ്റോയിലും ഇടംനേടിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ടൊറോന്റോയില്‍ പ്രദര്‍ശിപ്പിച്ച ഹൊറര്‍ സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ വെബ്‌സൈറ്റ് തിരഞ്ഞെടുത്ത പത്ത് സിനിമകളില്‍ ഒന്നാണ് ജല്ലിക്കെട്ട്.

റിവ്യൂ റേറ്റിംഗിലും ലിസ്റ്റിംഗിലും നിരൂപണ സമാഹരണത്തിലുമെല്ലാം വലിയ സ്വീകാര്യതയുളള ഇന്റര്‍നാഷണല്‍ വെബ്‌സൈറ്റ് കൂടിയാണ് റോട്ടന്‍ ടൊമാറ്റോസ്. 86% റേറ്റിംഗോടു കൂടിയാണ് ജല്ലിക്കെട്ട് വെബ്‌സൈറ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സിംഫണി ഓഫ് കായോസ് എന്നാണ് സിനിമയെ വെബ്‌സൈറ്റ് വിശേഷിപ്പിച്ചിരിക്കുന്നത്. കൂടാതെ പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ സ്പീല്‍ ബര്‍ഗിന്റെ ജോസ്, മാഡ് മാക്‌സ് ഫ്യൂറി റോഡ് തുടങ്ങിയ സിനിമകളും ജല്ലിക്കെട്ടുമായി താരതമ്യം ചെയ്യുന്നുണ്ട്.

ഇംഗ്ലണ്ടില്‍ നിന്നുളള സീ ഫീവര്‍, ബ്രസീലിയന്‍ ചിത്രം ബക്കുറോ, ഇന്തൊനേഷ്യന്‍ ചിത്രം ഗുണ്ടാല, നൈവ് ഔട്ട്, ദ വിഗില്‍, ദ വാസ്റ്റ് ഓഫ് നൈറ്റ്, സിങ്ക്രോണിക്ക്, ലാ ലൊറാണ, ദ പ്ലാറ്റ് ഫോം തുടങ്ങിയവയാണ് വെബ്‌സൈറ്റിന്റെ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്ന മറ്റു ചിത്രങ്ങള്‍. ഇടുക്കിയിലെ ഒരു ഹൈറേഞ്ച് ഗ്രാമത്തില്‍ നിന്നും പോത്ത് കയറും പൊട്ടിച്ചോടുന്നതും ഒരു ഗ്രാമം വിറങ്ങലിച്ച് നില്‍ക്കുന്നതുമാണ് ജല്ലിക്കെട്ട് പറയുന്നത്.

ആന്റണി വര്‍ഗീസ് നായകനാവുന്ന ചിത്രത്തില്‍ വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്. ശാന്തി ബാലചന്ദ്രന്‍, സാബുമോന്‍ അബ്ദുസമദ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. എസ് ഹരീഷ്,ആര്‍ ജയകുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ജല്ലിക്കെട്ടിന്റെ തിരക്കഥ ഒരുക്കിയിരുന്നത്. ഗിരിഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് പ്രശാന്ത് പിളള സംഗീതം നല്‍കിയിരിക്കുന്നു. രംഗനാഥ് രവി സൗണ്ട് ഡിസൈനിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.
Recommended Video

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് അടുത്തമാസം തിയ്യേറ്ററുകളിലേക്ക് എത്തുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ ഇത്തവണ ഗീതു മോഹന്‍ദാസിന്റെ മൂത്തോനൊപ്പം ആയിരുന്നു ജല്ലിക്കെട്ടും പ്രദര്‍ശിപ്പിച്ചിരുന്നത്. രണ്ട് ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മുന്‍ ചിത്രങ്ങളില്‍ നിന്നും ഏറെ വേറിട്ടുനില്‍ക്കുന്നതാണ് ജല്ലിക്കെട്ടെന്നാണ് അറിയുന്നത്. ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച സിനിമ തിയ്യേറ്ററുകളില്‍ എത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications











