ജല്ലിക്കെട്ട് പോസ്റ്ററിന് ജീവന്‍ പകര്‍ന്ന ആ കലാകാരന്‍ ഇനിയില്ല! ആര്‍ മഹേഷ് അന്തരിച്ചു!
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന സിനിമകളിലൊന്നായ ജല്ലിക്കെട്ട് വിവിധ ചലച്ചിത്രമേളകളില്‍ നിന്നായി മികച്ച പ്രതികരണം നേടുകയാണ്. അതിനിടയിലാണ് സിനിമയുടെ പോസ്റ്ററൊരുക്കിയ ആര്‍ മഹേഷിന്റെ വിയോഗവാര്‍ത്തയെത്തിയത്. തിരുവനന്തപുരം നേമം സ്വദേശിയാണ് അദ്ദേഹം. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. പ്രഖ്യാപനവേള മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രത്തിന്റെ പോസ്റ്ററും ശ്രദ്ധേയമായിരുന്നു. ചെളിയില്‍ പുതഞ്ഞൊരു പോത്തും ഒപ്പം ജല്ലിക്കെട്ട് എന്ന പേരുമായിരുന്നു ആദ്യത്തെ പോസ്റ്ററിലുണ്ടായിരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റര്‍ തരംഗമായി മാറിയത്.
അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍
ഓള്‍ഡ്മങ്ക്‌സ് ടീമിലെ സീനിയര്‍ ഡിസൈനറായ ആര്‍ മഹേഷിന്റെ കരവിരുതായിരുന്നു ജല്ലിക്കെട്ട് പോസ്റ്ററില്‍ നിറഞ്ഞുനിന്നത്. റിലീസിന് മുന്‍പ് തന്നെ മികച്ച നിരൂപക പ്രശംസ തേടി സിനിമ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. വളരെ മുന്‍പായി സിനിമ പ്രഖ്യാപിക്കുന്നതിനാല്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററിനായി സ്റ്റില്‍സ് ലഭിക്കില്ലെന്ന് സംവിധായകന്‍ മഹേഷിനോട് പറഞ്ഞിരുന്നു. ഇല്ലസ്‌ട്രേഷനിലൂടെ പോസ്റ്റര്‍ ചെയ്യാമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.

സിനിമയെക്കുറിച്ചുള്ള കൃത്യമായ ഐഡിയ ലഭിക്കേണ്ടതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞപ്പോള്‍ ചെളിയില്‍ കുളിച്ച പോത്തിന്റെ കാര്യം തങ്ങള്‍ അങ്ങോട്ട് സൂചിപ്പിക്കുകയായിരുന്നുവെന്ന് ഓള്‍ഡ്മങ്ക്‌സ് കോ ഫൗണ്ടറായ ശ്രീജിത്ത് പറയുന്നു. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്. കംപ്യൂട്ടറിനേക്കാള്‍ കൂടുതല്‍ കൈ കൊണ്ട് ജോലി ചെയ്യുന്ന പ്രകൃതമായിരുന്നു മഹേഷിന്റേതെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. ജല്ലിക്കെട്ട് കൂടാതെ വരാനിരിക്കുന്ന നിരവധി സിനിമകളുടെ പോസ്റ്ററുകള്‍ക്ക് പിന്നിലും മഹേഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജീവ് രവി ചിത്രമായ തുറമുഖം, ഭദ്രന്‍-സൗബിന്‍ ഷാഹിര്‍ ചിത്രമായ ജൂതന്‍, ടൊവിനോ തോമസിന്റെ പള്ളിച്ചട്ടമ്പി ഫസ്റ്റ് ലുക്ക്, നിവിന്‍ പോളിയുടെ പടവെട്ട് തുടങ്ങിയ പോസ്റ്ററുകളെല്ലാം മഹേഷ് ഡിസൈന്‍ ചെയ്തതാണ്.


Click it and Unblock the Notifications











