»   » ജെയിംസ് ആന്റ് ആലീസിന്റെ മറ്റൊരു കലക്കന്‍ പോസ്റ്റര്‍ കൂടെ ഇതാ

ജെയിംസ് ആന്റ് ആലീസിന്റെ മറ്റൊരു കലക്കന്‍ പോസ്റ്റര്‍ കൂടെ ഇതാ

Written By:
Subscribe to Filmibeat Malayalam

പൃഥ്വിരാജ് വീണ്ടും ഒരു നവാഗത സംവിധായകനൊപ്പം കൈകോര്‍ക്കുന്ന ചിത്രമാണ് ജെയിംസ് ആന്റ് ആലീസ്. ഛായാഗ്രാഹകനായ സുജിത്ത് വാസുദേവന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മറ്റൊരു കലക്കന്‍ പോസ്റ്റര്‍ കൂടെ റിലീസ് ചെയ്തു.

പൃഥ്വിരാജിനൊപ്പം നായിക വേദികയും എത്തുന്ന പോസ്റ്ററില്‍ ഒരു കുഞ്ഞു വാവയും ഉണ്ട്. പ്രണയവും, കുടുംബവുമൊക്കെയാണ് ചിത്രം പറയുന്നത് എന്ന സൂചന പോസ്റ്ററില്‍ നിന്നും വായിച്ചെടുക്കാം.


 james-and-alice

നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മികച്ച സ്വീകരണാണ് ലഭിച്ചത്. ചിത്രത്തില്‍ പൃഥ്വി വ്യത്യസ്തമായ രണ്ട് ഗെറ്റപ്പില്‍ എത്തുന്നു എന്നാണ് കേള്‍ക്കുന്നത്.


ധാര്‍മിക് ഫിലിംസിന്റെ ബാനറില്‍ ഡോ. എസ് സജികുമാറും കൃഷ്ണന്‍ സേതുകുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഏപ്രില്‍ 29ന് റിലീസ് ചെയ്യും

English summary
James And Alice release date confirmed
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam