»   » ധനുഷിന്റെ പുതിയ ചിത്രത്തില്‍ വില്ലനായി ജെയിംസ് ബോണ്ട് നായകന്‍? പ്രതീക്ഷയോടെ ആരാധകര്‍! കാണാം

ധനുഷിന്റെ പുതിയ ചിത്രത്തില്‍ വില്ലനായി ജെയിംസ് ബോണ്ട് നായകന്‍? പ്രതീക്ഷയോടെ ആരാധകര്‍! കാണാം

Written By:
Subscribe to Filmibeat Malayalam

നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ തമിഴകത്തെ സൂപ്പര്‍ താരങ്ങളിലൊരാളായ നടനാണ് ധനുഷ്. ചെയ്യുന്ന വേഷങ്ങളെല്ലാം തന്റെ അഭിനയം കൊണ്ട് മികവുറ്റതാക്കാറുളള താരം കൂടിയാണ് ധനുഷ്. തുള്ളുവതോ ഇളമൈയിലൂടെ സിനിമാ രംഗത്ത് എത്തിയ താരം പിന്നീട് വ്യത്യസ്ഥ ചിത്രങ്ങളിലൂടെ തമിഴ് സിനിമയിലെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. വെട്രിമാരന്‍ സംവിധാനം ചെയ്ത ആടുകളം എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് തമിഴിലെത്തിക്കാന്‍ ധനുഷിന് സാധിച്ചിരുന്നു.

അരവിന്ദന്റെ അതിഥികള്‍ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കി എഷ്യാനെറ്റ്: ചിത്രം വിറ്റുപോയത് ഈ തുകയ്ക്ക്‌

അഭിനയത്തിനു പുറമേ സംവിധാനത്തിലും ഗാനരംഗത്തും സജീവമാണ് ധനുഷ്. ധനുഷ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പവര്‍ പാണ്ടി.രാജ് കിരണും രേവതിയുമായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നത്.വേലെെ ഇല്ലാ പട്ടധാരിയുടെ രണ്ടാം ഭാഗമായിരുന്നു ധനുഷിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്ന ചിത്രം. ആദ്യ ഭാഗത്തിന് ലഭിച്ച മികച്ച സ്വീകാര്യത ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും  ലഭിച്ചിരുന്നു.

dhanush

സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയിരുന്നത് ധനുഷ് തന്നെയായിരുന്നു. നിരവധി ചിത്രങ്ങളാണ് ധനുഷിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ആടുകളം സംവിധായകന്‍ വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വടചെന്നൈയാണ് ഇതിലൊരു പ്രധാനപ്പെട്ട ചിത്രം. ധനുഷ് കാരംസ് കളിക്കാരനായി എത്തുന്ന ചിത്രത്തിന്റെതായി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു.ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന മാരി 2, ഗൗതം വാസുദേവ മേനോന്‍ ചിത്രം എന്നെ നോക്കി പായും തോട്ട, ആദ്യ ഹോളിവുഡ് ചിത്രമായ ദ എക്‌സ്ട്രാ ജേര്‍ണി ഓഫ് ദ ഫക്കീര്‍ എന്നീ ചിത്രങ്ങളും താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്നവയാണ്

dhanush

ഇതിനിടെ പിസ സംവിധായകന്‍ കാര്‍ത്തിക്ക് സുബ്ബരാജ് ധനുഷിനെ വെച്ചൊരു ചിത്രം പ്രഖ്യാപിച്ചിരുന്നു.ധനുഷ് ഗ്യാങ്ങ്സ്റ്റര്‍ വേഷത്തില്‍ എത്തുന്ന ഈ ചിത്രമൊരു ആക്ഷന്‍ ത്രില്ലറാണ്. വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ ശശികാന്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തെ സംബന്ധിച്ച് പുതിയൊരു റിപ്പോര്‍ട്ട് വന്നിരിക്കുകയാണ്.ചിത്രത്തില്‍ ധനുഷിന്റെ വില്ലനായി ജെയിംസ് ബോണ്ട് സിരീസില്‍ നായകനായെത്തിയ പിയേഴ്‌സ് ബ്രോസ്‌നന്‍ എത്തുമെന്ന വിവരമാണ് വന്നിരിക്കുന്നത്.

dhanush

യൂറോപ്പില്‍ ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന സിനിമയില്‍ ഒരു ഹോളിവുഡ് താരത്തെ ആവശ്യമായി വന്നപ്പോഴാണ് പിയേഴ്‌സ് ബ്രോസ്‌നന്റെ പേര് പരിഗണനയില്‍ വന്നതെന്നും വിവരമുണ്ട്. എന്നാല്‍ ഇതില്‍ ഔദ്യാഗിക സ്ഥിരീകരണം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നടത്തിയിട്ടില്ല.നിരവധി ക്ലാസ് സിനിമകള്‍ ഒരുക്കിയ കാര്‍ത്തിക്ക് സുബ്ബരാജും ധനുഷും ഒന്നിക്കുന്ന ആദ്യ ചിത്രമെന്ന നിലയില്‍ സിനിമാ പ്രേമികള്‍ ആകാംഷയോടെയായിരിക്കും ചിത്രത്തെ കാത്തിരിക്കുക.

പുതിയ ലുക്കില്‍ ഞെട്ടിച്ച് ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി: ചിത്രങ്ങള്‍ വൈറല്‍! കാണാം

മമ്മൂട്ടിയുടെ വിഷു സമ്മാനം അണിയറയില്‍ ഒരുങ്ങുന്നു, ഗംഭീര സര്‍പ്രൈസാണ് ആരാധകരെ കാത്തിരിക്കുന്നത്!

English summary
james bond actor in dhanush karthik subbaraj film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X