പൃഥ്വിയുടെ ബ്യൂട്ടിഫുള്‍ ഗെയിം ഉപേക്ഷിച്ചിട്ടില്ല! ചിത്രവുമായി മുന്നോട്ട് പോവുമെന്ന് സംവിധായകന്‍
പൃഥ്വിരാജ് സുകുമാരന്റെതായി മുന്‍പ് പ്രഖ്യാപിച്ചിരുന്ന ചിത്രമായിരുന്നു ബ്യൂട്ടിഫുള്‍ ഗെയിം. നവാഗതനായ ജമേഷ് കോട്ടക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ആസിഫ് അലിയായിരുന്നു. എന്നാല്‍ പൃഥ്വിരാജിന്റെ തിരക്കുകള്‍ കാരണം ചിത്രം വൈകിയിരുന്നു. ഒരുസമയത്ത് ചിത്രത്തില്‍ നിന്നും ആസിഫലിയും പൃഥ്വിരാജും പിന്മാറിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ബിഗ് ബഡ്ജറ്റിലായിരുന്നു ചിത്രം ഒരുക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നത്. അതേസമയം ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നുളള വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായകനായ ജമേഷ് കോട്ടക്കല്‍. സിനിമ ഉപേക്ഷിച്ചിട്ടില്ലെന്നും കാര്യങ്ങളെല്ലാം ശരിയാക്കാനുളള ശ്രമങ്ങളിലാണുളളതെന്നും ജമേഷ് പറഞ്ഞു,

മലബാറിന്റെ ഫുട്‌ബോള്‍ ആവേശം നിറഞ്ഞുനില്‍ക്കുന്നൊരു ചിത്രമായിരിക്കും ഒരു ബ്യട്ടിഫുള്‍ ഗെയിം. നവാഗതനായ അജയ്കുമാറാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിലെ സ്‌പോര്‍ട്‌സ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ മാത്രം അഞ്ച് കോടി രൂപ ചെലവ് വരുമെന്നാണ് അറിയുന്നത്.
ചിത്രത്തിലേക്കുളള അഭിനേതാക്കളെ തിരഞ്ഞെടുക്കാനായി അണിയറ പ്രവര്‍ത്തകര്‍ 2016ല്‍ നിരവധി ഫുട്‌ബോള്‍ താരങ്ങളെ വെച്ച് ഒരു ഓഡിഷന്‍ നടത്തിയിരുന്നു. ബിജിബാലാണ് ബ്യൂട്ടിഫുള്‍ ഗെയിമിന്റെ സംഗീത സംവിധായകന്‍. ഫുട്‌ബോള്‍ കളിക്കാരുടെ മാനസികവും ശാരീരികവുമായ സംഘര്‍ഷങ്ങളും പ്രമേയമാക്കിയാണ് സിനിമയൊരുക്കുന്നതെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











