ജമ്‌നപ്യാരിയിലെ മുരുഖപ്പാ ഗാനം തകര്‍ത്തുട്ടോ, കാണുക
കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ജമ്‌നപ്യാരി എന്ന ചിത്രത്തിലെ തമിഴ് ഗാനം പുറത്തിറങ്ങി. തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളായ റോജ, സോണിയാ അഗര്‍വാള്‍ എന്നിവരും ഈ ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
തോമസ് മാത്യൂ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖ നടിയായ ഗായത്രിയാണ് കുഞ്ചാക്കോ ബോബന്റെ നായകയായി എത്തുന്നത്. ജോയ് മാത്യൂ, അജു വര്‍ഗ്ഗീസ്, നീരജ് മാധവ്,സുരാജ് വെഞ്ഞാറമൂട് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഓട്ടോ തൊഴിലാളികളുടെ കഥ പറയുന്ന ചിത്രമാണ് ജമ്‌നപ്യാരി. വടക്കാഞ്ചേരി എന്ന ഗ്രാമത്തിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് വാസൂട്ടന്റെ വേഷം അവതരിപ്പിക്കുന്ന കുഞ്ചാക്കോ ബോബന്‍. ഇദ്ദേഹത്തിന്റെയും സുഹൃത്തായ സാബുവിന്റെയും ജീവിതത്തിലേക്ക് ഒരു പാര്‍വ്വതി എന്ന പെണ്‍ക്കുട്ടി വരുന്നതും തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് ജമ്‌നപ്യാരി പറയുന്നത്.
ആര്‍ജെ ക്രിയേഷന്‍സിന്റെ ബാനറില്‍ ജൈസണ്‍ ഇളംകുളമാണ് ചിത്രം നിര്‍മ്മിക്കുന്നത്. പി ആര്‍ അരുണാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിക്കുന്നത്. ഓണത്തിനാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.


Click it and Unblock the Notifications











