ആസിഫിന്റെ നായികയായി ജനനി അയ്യര്‍ വീണ്ടും

By Lakshmi

മലയാളത്തില്‍ വളരെ പെട്ടെന്ന് സ്വീകാര്യയായിത്തീര്‍ന്ന നടിയാണ് ജനനി അയ്യര്‍. ത്രീ ഡോട്‌സ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ജനനി അടുത്തിടെ റിലീസ് ചെയ്തസെവന്‍ത് ഡേ, മോസയിലെ കുതിരമീനുകള്‍, കൂതറ തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച വേഷങ്ങള്‍ ചെയ്തു. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തില്‍ വീണ്ടും യുവതാരം ആസിഫ് അലിയുടെ നായികയായി എത്തുകയാണ് ജനനി.

ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തിലാണ് ആസിഫിന്റെ നായികയായി ജനനി എത്തുന്നത്. ചിത്രത്തില്‍ താന്‍ തമാശക്കാരിയായ മോഡേണായ പെണ്‍കുട്ടിയുടെ റോളിലാണ് എത്തുന്നതെന്ന് ജനനി പറയുന്നു. നിയ മേനോന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ആസിഫ് അലി അവതരിപ്പിക്കുന്ന രാമകൃഷ്ണന്‍ എന്ന കഥാപാത്രത്തിന്റെ കാമുകിയാണ് നിയ. മോസയിലെ കുതിരമീനുകള്‍ എന്ന ചിത്രത്തിലാണ് ആദ്യം ജനനി ആസിഫിന്റെ നായികയായി എത്തിയത്.

janani-iyer-600

കേരളത്തിലെ ആദ്യ വനിതാ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. 11 സ്ത്രീകളുള്ള പൊലീസ് സ്റ്റേഷനില്‍ നിയമിക്കപ്പെടുന്ന പുരുഷ ഡ്രൈവറുടെ കഥയാണിത്.

നവാഗതനായ മനോജ് പാലോടനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലെന, രചന നാരായണന്‍കുട്ടി എന്നിവരാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യകാലതാരം അഭിരാമിയും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. ജൂലൈ 7നാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X