തമിഴില്‍ തിരിച്ചുപോകാന്‍ ആഗ്രഹം: ജനനി അയ്യര്‍
ത്രി ഡോട്‌സ് എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായാണ് ജനനി അയ്യര്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പുതുമുഖ താരങ്ങള്‍ ഒത്തിരി വരുന്നുണ്ടെങ്കിലും ജനനിയ്ക്ക ഇപ്പോഴും മലയാളത്തില്‍ നല്ല തിരക്കാണ്. മലയാളത്തില്‍ മാത്രം ഒതുങ്ങിക്കൂടുകയല്ല. അതിനിടയില്‍ തമിഴ് സിനിമയിലേക്കും താരം തന്റെ ശ്രദ്ധ പതിപ്പിയ്ക്കുന്നുണ്ട്.
ധാരാളം മലയാളം സിനിമകള്‍ ലഭിക്കുന്നതുകൊണ്ട് ഞാന്‍ മലയാളത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണെന്ന് ചിലര്‍ ധരിക്കുന്നുണ്ട്. ഒരിക്കലും അങ്ങനെയല്ലെന്ന് താരം പറയുന്നു. ഞാന്‍ ചെന്നൈയെയും തമിഴ് സിനിമകളെയും വളരെ ഇഷ്ടപ്പെടുന്നു. തമിഴിലില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും ജനനി പറഞ്ഞു. തമിഴില്‍ തിരിച്ചുപോകാന്‍ തന്നെയാണത്രെ ജനനിയ്ക്ക് ആഗ്രഹം
ജനനയുടെ മലയാളം സിനിമകള്‍ ഏതെല്ലാമെന്ന് നോക്കാം.

തമിഴില്‍ തിരിച്ചുപോകാന്‍ ആഗ്രഹം: ജനനി അയ്യര്‍
കുഞ്ചാക്കോ ബോബന്റെ നായികയയായി ത്രി ഡോട്‌സിലൂടെയാണ് ജനനിയുടെ തുടക്കം.

തമിഴില്‍ തിരിച്ചുപോകാന്‍ ആഗ്രഹം: ജനനി അയ്യര്‍
മോഹന്‍ലാല്‍ വേഷമിടുന്ന ശ്രീനാഥ് രാജേന്ദ്രന്റെ കൂതറയെന്ന ചിത്രത്തിലെ ഒരു നായിക ജനനിയാണ്. ചിത്രത്തില്‍ ഒരു പരമ്പരാഗത മുസ്ലീം കുടുംബത്തിലെ പെണ്‍കുട്ടിയുടെ വേഷമാണ് ജനനിയ്ക്ക്.

തമിഴില്‍ തിരിച്ചുപോകാന്‍ ആഗ്രഹം: ജനനി അയ്യര്‍
നിവിന്‍ പോളി നായകനാകുന്ന എഡിസണ്‍ ഫോട്ടോസ് എന്ന ചിത്രത്തിലും ജനനിതന്നെയാണ് നായികയാകുന്നത്. ചിത്രത്തില്‍ ഒരു തുളു ബ്രാഹ്മണയുവതിയുടെ വേഷത്തിലാണ് ജനനി എത്തുക.

തമിഴില്‍ തിരിച്ചുപോകാന്‍ ആഗ്രഹം: ജനനി അയ്യര്‍
പൃഥ്വിരാജ് ഐ പി എസ് ഓഫീസറായി വേഷമിടുന്ന പുതിയ ചിത്രമായ സെവന്‍ത് ഡേയിലും ജനനി ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

തമിഴില്‍ തിരിച്ചുപോകാന്‍ ആഗ്രഹം: ജനനി അയ്യര്‍
ആസിഫ് അലി, സണ്ണി വെയ്ന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന മോസയിലെ കുതിരമീനുകള്‍ എന്ന ചിത്രത്തിലേയ്ക്കും ജനനിയുണ്ട്. ഈ ചിത്രത്തില്‍ ഒരു പോസ്റ്റ് വുമണിന്റെ വേഷമാണ് താരത്തിന്

തമിഴില്‍ തിരിച്ചുപോകാന്‍ ആഗ്രഹം: ജനനി അയ്യര്‍
മലയാളത്തില്‍ ഇത്രയും ചിത്രങ്ങള്‍ പുറത്തിറങ്ങുമ്പോഴേക്കും തമിഴിലും അത്രതന്നെയുണ്ട് ജനനിയ്ക്ക്. തെങ്കിടി എന്ന ചിത്രമാണ് അടുത്തതായി പുറത്തിറങ്ങുന്നത്.


Click it and Unblock the Notifications











