ജനനിയുടെ ഭാഗ്യം തെളിഞ്ഞു

By Lakshmi

മലയാളത്തിലെ പുത്തന്‍ നായികമാരില്‍ മുന്‍നിരയിലേയ്‌ക്കെത്തുകയാണ് ജനനി അയ്യര്‍. സുഗീത് സംവിധാനം ചെയ്ത ത്രീഡോട്‌സ് എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായി അരങ്ങേറ്റം കുറിച്ച ജനനിയുടെ ആദ്യചിത്രം പക്ഷേ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ പിന്നീട് ജനനിയുടെ നക്ഷത്രം തെളിയുകയായിരുന്നു.

മോഡലിങ്ങിലൂടെയാണ് ജനനി സിനിമയില്‍ എത്തുന്നത്. സിനിമയിലെത്തുന്നതിന് മുമ്പേ നൂറ്റമ്പതോളം പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ജനനി ആദ്യമായി അഭിനയിച്ച ചിത്രം അവന്‍ ഇവന്‍ ആണ്. സംവിധായകന്‍ ബാലയാണ് അവന്‍ ഇവനിലൂടെ ജനനിയെ നായികയായി അവതരിപ്പിച്ചത്. അതിന് മുമ്പ് മോഡലിങ്ങില്‍ സജീവമായ സമയത്ത് തിരു തിരു തുരു തുരു എന്ന ചിത്രത്തിലും വിണ്ണൈതാണ്ടി വരുവായാ എന്ന ചിത്രത്തിലും ജനനി അതിഥിതാരമായി എത്തിയിരുന്നു.

മലയാളത്തില്‍ ഇപ്പോള്‍ മുന്‍നിര സംവിധായകരുടെയും മുന്‍നിര നടന്മാരുടെയും കൂടെയാണ് ജനനി പുതിയ ചിത്രങ്ങളില്‍ അഭിനയിക്കുന്നത്. 2014ല്‍ ജനനി അഭിനയിച്ച് പുറത്തിറങ്ങാന്‍ പോകുന്ന ഒട്ടേറെ ചിത്രങ്ങളുണ്ട്.

തുടക്കം പൊലീസ് വേഷത്തില്‍

ജനനിയുടെ ഭാഗ്യം തെളിഞ്ഞു

അവന്‍ ഇവനില്‍ നിഷ്‌കളങ്കയായ ഒരു പോലീസ് കോണ്‍സ്റ്റബിളിന്റെ വേഷത്തിലാണ് ജനനി അഭിനയിച്ചത്.

ത്രി ഡോട്‌സിലൂടെ മലയാളത്തില്‍

ജനനിയുടെ ഭാഗ്യം തെളിഞ്ഞു

സുഗീത് സംവിധാനം ചെയ്ത ത്രീഡോട്‌സ് എന്ന ചിത്രത്തില്‍ നഴ്‌സറി ടീച്ചറുടെ വേഷത്തിലാണ് ജനനി അഭിനയിച്ചത്. ചിത്രത്തില്‍ കുഞ്ചാക്കോ ബോബനായിരുന്നു ജനനിയുടെ നായകന്‍.

മോഹന്‍ലാലിനൊപ്പം കൂതറയില്‍

ജനനിയുടെ ഭാഗ്യം തെളിഞ്ഞു

മോഹന്‍ലാല്‍ വേഷമിടുന്ന ശ്രീനാഥ് രാജേന്ദ്രന്റെ കൂതറയെന്ന ചിത്രത്തിലെ ഒരു നായിക ജനനിയാണ്. ചിത്രത്തില്‍ ഒരു പരമ്പരാഗത മുസ്ലീം കുടുംബത്തിലെ പെണ്‍കുട്ടിയുടെ വേഷമാണ് ജനനിയ്ക്ക്.

എഡിസണ്‍ ഫോട്ടോസ്

ജനനിയുടെ ഭാഗ്യം തെളിഞ്ഞു

നിവിന്‍ പോളി നായകനാകുന്ന എഡിസണ്‍ ഫോട്ടോസ് എന്ന ചിത്രത്തിലും ജനനിതന്നെയാണ് നായികയാകുന്നത്. ചിത്രത്തില്‍ ഒരു തുളു ബ്രാഹ്മണയുവതിയുടെ വേഷത്തിലാണ് ജനനി എത്തുക.

സെവന്‍ത് ഡേ

ജനനിയുടെ ഭാഗ്യം തെളിഞ്ഞു

പൃഥ്വിരാജ് ഐപിഎസ് ഓഫീസറായി വേഷമിടുന്ന പുതിയ ചിത്രമായ സെവന്‍ത് ഡേയിലും ജനനി ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മോസയിലെ കുതിരമീനുകള്‍

ജനനിയുടെ ഭാഗ്യം തെളിഞ്ഞു

ആസിഫ് അലി, സണ്ണി വെയ്ന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന മോസയിലെ കുതിരമീനുകള്‍ എന്ന ചിത്രത്തിലേയ്ക്കും ജനനി കരാറായിക്കഴിഞ്ഞു. ഈ ചിത്രത്തില്‍ ഒരു പോസ്റ്റ് വുമണിന്റെ വേഷമാണ് താരത്തിന്

തമിഴിലും മുന്നേറ്റം

ജനനിയുടെ ഭാഗ്യം തെളിഞ്ഞു

തമിഴിലും ജനനി പല പുതിയ ചിത്രങ്ങളിലും അഭിനയിക്കുന്നുണ്ട്. തമിഴ് സംസാരിക്കുന്ന നായികയെന്നതുതന്നെയാണ് തമിഴകത്ത് ജനനിയ്ക്ക് ലഭിയ്ക്കുന്ന പ്രാധാന്യത്തിന് കാരണം. അന്യഭാഷാ നടിമാരുടെ തള്ളിക്കയറ്റമുള്ള തമിഴില്‍ സ്വന്തം ഡബ്ബ് ചെയ്യാന്‍ കഴിയുകയെന്നത് ജനനിയുടെ പ്ലസ് പോയിന്റാണ്.

വൈവിധ്യമാര്‍ന്ന വേഷങ്ങള്‍

ജനനിയുടെ ഭാഗ്യം തെളിഞ്ഞു

മലയാളത്തില്‍ കരാര്‍ ഒപ്പുവച്ചിരിക്കുന്ന ഓരോ തരത്തിലും വൈവിധ്യമുള്ള വേഷങ്ങളാണ് ജനനിയ്ക്ക് ലഭിച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X