മോഹന്‍ലാല്‍-ജൂനിയര്‍ എന്‍ടിആര്‍ ചിത്രം, 40 കോടി മുടക്കി നിര്‍മിച്ച ജനത ഗാരേജ് ആദ്യ ദിവസം
മോഹന്‍ലാലിന്റെയും തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ എന്‍ടിആറിന്റെയും ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ജനത ഗാരേജ്. ചിത്രം സെപ്തംബര്‍ ഒന്നിന് തിയേറ്ററുകളില്‍ എത്തി. ഇന്ത്യയിലും വിദേശത്തുമായി 2000ത്തോളം തിയേറ്ററുകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
ഇപ്പോഴിതാ റിലീസ് ചെയ്ത് ആദ്യ ദിവസത്തെ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വിട്ടിരിക്കുന്നു. 40 കോടി രൂപ മുടക്കി ഒരുക്കിയ ചിത്രത്തിന്റെ ആദ്യ ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ എത്രയാണെന്ന് നോക്കൂ..

മോഹന്‍ലാല്‍-ജൂനിയര്‍ എന്‍ടിആര്‍ ചിത്രം
ഈ വര്‍ഷം ടോളിവുഡ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ജനതാ ഗാരേജ്. ജൂനിയര്‍ എന്‍ടിആര്‍, മോഹന്‍ലാല്‍, സമാന്ത, കൊരട്ടാല ശിവ, ദേവി ശ്രീ പ്രസാദ് എന്നിവര്‍ ഒന്നിക്കുന്നതായിരുന്നു ചിത്രത്തിന് ഇത്രയും വലിയ പ്രതീക്ഷ നല്‍കാന്‍ കാരണം.

സെപ്തംബര്‍ ഒന്നിന് റിലീസ് ചെയ്തു
സെപ്തംബര്‍ ഒന്നിന് റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകര്‍ക്കിടയില്‍ വമ്പന്‍ സ്വീകരണമാണ്. ജൂനിയര്‍ എന്‍ടിആര്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ബോക്‌സ് ഓഫീസ് കളക്ഷനാണ് ചിത്രം ആദ്യ ദിവസംകൊണ്ട് നേടിയതെന്നും അറിയുന്നു.

ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും നേടിയ കളക്ഷന്‍
25 കോടിയാണ് ചിത്രം ആദ്യ ദിവസംകൊണ്ട് ബോക്‌സ് ഓഫീസില്‍ നേടിയത്. റിലീസ് ചെയ്ത ആദ്യ ദിവസം ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടാണിത്.

ഏറ്റവും വലിയ തുക
ജൂനിയര്‍ എന്‍ടിആറിന്റെ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ തുകയാണിത്. തൊട്ട് മുമ്പ് പുറത്തിറങ്ങിയ 'നന്നകു പ്രേമതോ' 24.45 കോടിയാണ് ആദ്യ ദിവസം നേടിയത്.

വിതരണവകാശത്തില്‍ നിന്ന്
വിതരണവകാശത്തില്‍ നിന്നും റെക്കോര്‍ഡ് തുകയാണ് ചിത്രം നേടിയെടുത്തത്. 67.50 കോടി രൂപയാണ് ചിത്രം ബോക്‌സ് ഓഫീസിലെ നേടിയെടുത്തത്.

മികച്ച പ്രതികരണം
യുഎസില്‍ റിലീസിന്റെ തലേദിവസം പ്രീവിയസ് ഷോകള്‍ നടത്തിയിരുന്നു. 175 സ്‌ക്രീനുകളില്‍ നടത്തിയ പ്രീവിയസ് ഷോകളില്‍ നിന്ന് 3.76 കോടി രൂപ ചിത്രത്തിന് ലഭിച്ചു.

ചിത്രത്തിന്റെ നിര്‍മാണ ചെലവ്
40 കോടിയാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ്.


Click it and Unblock the Notifications