പ്രതീക്ഷകള്‍ക്കുമപ്പുറം, ജനത ഗാരേജിന്റെ മൂന്ന് ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍
ടോളിവുഡ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ജനത ഗാരേജ്. ജൂനിയര്‍ എന്‍ടിആറും മോഹന്‍ലാലും ഒന്നിച്ച ചിത്രം സംവിധാനം ചെയ്തത് കൊരട്ടാല ശിവയാണ്. സെപ്തംബര്‍ ഒന്നിനാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. മികച്ച പ്രതികരണം നേടിയ ചിത്രം റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ ബോക്‌സ് ഓഫീസിലും റെക്കോര്‍ഡ് കളക്ഷന്‍ നേടി.
25 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്. ഒരു ജൂനിയര്‍ എന്‍ടിആര്‍ ചിത്രത്തിന് ആദ്യ ദിവസം ലഭിക്കുന്ന ഏറ്റവും മികച്ച കളക്ഷന്‍ കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്ന് ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നു. കളക്ഷന്‍ റിപ്പോര്‍ട്ടിലൂടെ.. തുടര്‍ന്ന് വായിക്കൂ..

ജൂനിയര്‍ എന്‍ടിആറും മോഹന്‍ലാലും
ജൂനിയര്‍ എന്‍ടിആറും മോഹന്‍ലാലും ഒന്നിച്ച ചിത്രം. കൊരട്ടാല ശിവ സംവിധാനം ചെയ്ത ചിത്രം സെപ്തംബര്‍ ഒന്നിനാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.

ബോക്‌സ് ഓഫീസിലും റെക്കോര്‍ഡ് കളക്ഷന്‍
മികച്ച പ്രതികരണം നേടുന്ന ചിത്രം ബോക്‌സ് ഓഫീസിലും റെക്കോര്‍ഡ് കളക്ഷനാണ് നേടിയെടുത്തത്. ഒരു ജൂനിയര്‍ എന്‍ടിആര്‍ ചിത്രത്തിന് റിലീസ് ദിനം ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണ് ഇത്. തൊട്ട് മുമ്പ് പുറത്തിറങ്ങിയ ജൂനിയര്‍ എന്‍ടിആറിന്റെ 'നന്നകു പ്രേമതോ' എന്ന ചിത്രത്തിന് 24.45 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ ലഭിച്ചത്.

ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും
റിലീസ് ചെയ്ത ആദ്യ ദിനം 25 കോടി രൂപ ചിത്രം കളക്ട് ചെയ്തു. ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും നേടിയ കളക്ഷനാണിത്. ലോകമെമ്പാടുമുള്ള 2000 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

മൂന്ന് ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍
70 കോടിയാണ് ചിത്രത്തിന്റെ മൂന്ന് ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍.

റിലീസിന് മുമ്പ് വിതരണാവകാശത്തിലൂടെ
റിലീസിന് മുമ്പ് വിതരണാവകാശത്തിലൂടെ 67.50 കോടി രൂപ ചിത്രം നേടിയെടുത്തിരുന്നു.


Click it and Unblock the Notifications











