മോഹന്‍ലാലിന്റെ ജനത ഗാരേജ് ഒരു മാസം പിന്നിടുമ്പോള്‍, കളക്ഷനില്‍ രണ്ട് റെക്കോര്‍ഡുകള്‍!!

By Akhila

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ജനത ഗാരേജ്. മോഹന്‍ലാലും ജൂനിയര്‍ എന്‍ടിആറും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം തിയേറ്ററുകളില്‍ എത്തിയപ്പോള്‍ മികച്ച പ്രതികരണമായിരുന്നു. ലോകമെമ്പാടുമുള്ള 2000 ത്തോളം തിയേറ്ററുകളില്‍ സെപ്തംബര്‍ രണ്ടിനാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.

ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോള്‍ ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷനില്‍ റെക്കോര്‍ഡ്. ഈ വര്‍ഷം തെലുങ്കില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം, എക്കാലത്തെയും മികച്ച ടോളിവുഡ് ചിത്രങ്ങളുടെ പട്ടികയിലും മോഹന്‍ലാലിന്റെ ജനത ഗാരേജ് സ്ഥാനം പിടിച്ചിട്ടുണ്ട്. തുടര്‍ന്ന് വായിക്കൂ..

ജനത ഗാരേജ്

ജനത ഗാരേജ്

മോഹന്‍ലാലിനെയും ജൂനിയര്‍ എന്‍ടിആറിനെയും കേന്ദ്ര കഥാപാത്രമാക്കി കൊരട്ടാല ശിവ സംവിധാനം ചെയ്ത ചിത്രമാണ് ജനത ഗാരേജ്. സെപ്തംബര്‍ രണ്ടിനാണ് ചിത്രം തിയേറ്റുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.

കളക്ഷന്‍; ആദ്യ ദിവസം

കളക്ഷന്‍; ആദ്യ ദിവസം

25 കോടിയാണ് ചിത്രം റിലീസ് ചെയ്ത ആദ്യ ദിവസം ചിത്രം ബോക്‌സോഫീസില്‍ നേടിയത്. 2000ത്തോളം തിയേറ്ററുകളിലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.

ഇതുവരെ നേടിയ കളക്ഷന്‍

ഇതുവരെ നേടിയ കളക്ഷന്‍

128.5 കോടിയാണ് ഇതുവരെ ചിത്രം ബോക്‌സോഫീസില്‍ നേടിയിരിക്കുന്നത്.

തോല്‍പ്പിച്ചത് അല്ലു അര്‍ജുന്‍ ചിത്രത്തെ

തോല്‍പ്പിച്ചത് അല്ലു അര്‍ജുന്‍ ചിത്രത്തെ

ഈ വര്‍ഷം പുറത്തിറങ്ങിയ അല്ലു അര്‍ജുന്‍ ചിത്രമായ സരൈനോഡു എന്ന ചിത്രത്തെയാണ് ഇതോടെ ജനത ഗാരേജ് തോല്‍പ്പിച്ചത്. 127.5 കോടിയാണ് സരൈനോഡു ഇതുവരെ നേടിയ കളക്ഷന്‍.

അഞ്ചാം സ്ഥാനം

അഞ്ചാം സ്ഥാനം

എക്കാലത്തെയും മികച്ച ടോളിവുഡ് ചിത്രങ്ങളില്‍ അഞ്ചാം സ്ഥാനമാണിപ്പോള്‍ ജനത ഗാരേജിന്. എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

ലാലേട്ടന്റെ ഫോട്ടോസിനായി...

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X