മോഹന്‍ലാലിന്റെ ജനതാ ഗാരേജിന് ഇരട്ട ക്ലൈമാക്‌സോ? എന്തിന്
വിസ്മയത്തിന് ശേഷം മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ജനതാ ഗാരേജ്. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറാണ് മറ്റൊരു മുഖ്യ വേഷം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.
ചിത്രത്തെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകളില്‍ ജനതാ ഗാരേജിന് ഇരട്ട ക്ലൈമാക്‌സ് സംഭവിക്കുമെന്ന് പറയുന്നു. തെലുങ്കിലെയും മലയാളത്തിലെയും ആരാധകരെ പരിഗണിച്ചുകൊണ്ടാണ് അണിയറപ്രവര്‍ത്തകരുടെ ഈ തീരുമാനമെന്ന് അറിയുന്നു.

ജനതാ ഗാരേജ്- രണ്ട് ക്ലൈമാക്സ്
തെലുങ്കിലും മലയാളത്തിലും ജനതാ ഗാരേജിന് വ്യത്യസ്ത ക്ലൈമാക്‌സ് സംഭവിക്കും.

ഇരട്ട കൈമാക്‌സ് എന്തുക്കൊണ്ട്
തെലുങ്കില്‍ ജൂനിയര്‍ എന്‍ടിആറിന് പ്രാധാന്യം നല്‍കിയും മലയാളത്തില്‍ മോഹന്‍ലാലിന് പ്രാധാന്യം നല്‍കിയുമാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് ഒരുക്കുക.

ജനതാ ഗാരേജ്-കഥാപാത്രങ്ങള്‍
കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, സമാന്ത, നിത്യാ മേനോന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മൈത്രി മൂവീസിന്റെ ബാനറില്‍
മൈത്രി മൂവീസിന്റെ ബാനറില്‍ നവീണ്‍ യെര്‍ണേനി, വൈ. രവിശങ്കര്‍, സിവി മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

റിലീസ് ഡേറ്റ്
സെപ്തംബര്‍ രണ്ടിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും [email protected] എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.


Click it and Unblock the Notifications