»   » കസബയുടെ റെക്കോഡ് തകര്‍ത്തു, മോഹന്‍ലാലിന്റെ ജനതാ ഗാരേജിന് രണ്ട് റെക്കോഡുകള്‍

കസബയുടെ റെക്കോഡ് തകര്‍ത്തു, മോഹന്‍ലാലിന്റെ ജനതാ ഗാരേജിന് രണ്ട് റെക്കോഡുകള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

മമ്മൂട്ടി ചിത്രമായ കസബയുടെ റെക്കോഡ് തകര്‍ത്ത് മോഹന്‍ലാലിന്റെ ജനതാ ഗാരേജ്. മലയാളത്തില്‍ കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ടീസര്‍ എന്ന കസബയുടെ റെക്കോഡാണ് മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രം ജനതാ ഗാരേജ് തകര്‍ത്തത്. ജൂലൈ ആറിനാണ് ജനതാ ഗാരേജിന്റെ മലയാളം വേര്‍ഷന്‍ പുറത്തിറങ്ങിയത്.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ടീസര്‍ എന്ന റെക്കോഡും ജനതാ ഗാരേജ് സ്വന്തമാക്കി. 1,667,149 ആളുകളാണ് ഇതുവരെ ചിത്രത്തിന്റെ ടീസര്‍ യൂട്യൂബിലൂടെ കണ്ടത്. ചിത്രത്തിന്റെ തെലുങ്ക് ടീസര്‍ 40 ലക്ഷം ആളുകള്‍ കണ്ടു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

കസബയുടെ റെക്കോഡ് തകര്‍ത്തു, മോഹന്‍ലാലിന്റെ ജനതാ ഗാരേജിന് രണ്ട് റെക്കോഡുകള്‍

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് കസബ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിനും ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. 1,649,577 ആളുകളാണ് ചിത്രത്തിന്റെ ടീസര്‍ കണ്ടത്. കുറഞ്ഞ സമയംകൊണ്ട് ഏറ്റവും കൂടുതല്‍ കണ്ട മലയാള സിനിമയുടെ ടീസര്‍ എന്ന റെക്കോഡും ചിത്രം സ്വന്തമാക്കിയിരുന്നു.

കസബയുടെ റെക്കോഡ് തകര്‍ത്തു, മോഹന്‍ലാലിന്റെ ജനതാ ഗാരേജിന് രണ്ട് റെക്കോഡുകള്‍

1,667,149 ആളുകളാണ് ചിത്രത്തിന്റെ ടീസര്‍ കണ്ടത്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മലയാളം ടീസര്‍ എന്ന റെക്കോഡ് ജനതാ ഗാരേജിന് സ്വന്തം.

കസബയുടെ റെക്കോഡ് തകര്‍ത്തു, മോഹന്‍ലാലിന്റെ ജനതാ ഗാരേജിന് രണ്ട് റെക്കോഡുകള്‍

കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും ജൂനിയര്‍ എന്‍ടിആറുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തില്‍ നിന്ന് ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്.

കസബയുടെ റെക്കോഡ് തകര്‍ത്തു, മോഹന്‍ലാലിന്റെ ജനതാ ഗാരേജിന് രണ്ട് റെക്കോഡുകള്‍

ആഗസ്റ്റ് 12ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

English summary
Janatha Garage Malayalam teaser beats Kasaba's views.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam