പൃഥ്വിരാജിന്റെ നായികയായി ജനനി അയ്യര്‍
തന്നെ അനാവശ്യമായി വിമര്‍ശിച്ചവര്‍ക്കും പിന്നില്‍ നിന്ന് അടക്കം പറഞ്ഞ് പരഹസിച്ച് ചിരിച്ചവര്‍ക്കും ചുട്ടമറുപടി നല്‍കുകയായിരുന്നു പൃഥ്വിരാജ് ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രത്തിലൂടെ. സെല്ലുലോയ്ഡ് മുതല്‍ ഒടുവില്‍ പുറത്തിറങ്ങിയ മെമ്മറീസ് വരെ എല്ലാം ഒന്നിനൊന്ന് മെച്ചവും വിജയവുമായിരുന്നു. മറ്റാര്‍ക്കും അവകാശപ്പെടാനില്ലാതെ തന്നെ പൃഥ്വി ഈ ചിത്രങ്ങളുടെ വിജയം സ്വന്തമാക്കി.
ഇപ്പോഴിതാ കൈനിറയെ ചിത്രങ്ങളുമായി പൃഥ്വി വീണ്ടും തിരക്കിലുമായി. 2014ലേക്ക് പത്ത് ചിത്രങ്ങളാണ് പൃഥ്വിയുടേതായി ഇറങ്ങാനിരിക്കുന്നത്. സെവന്‍ത് ഡേ എന്ന ചിത്രത്തെ കുറിച്ചാണ് ഒടുവില്‍ കേള്‍ക്കുന്ന വാര്‍ത്ത.

ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് ത്രീ ഡോട്‌സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലരങ്ങേറ്റം കുറിച്ച തെന്നിന്ത്യന്‍ താരം ജനനി അയ്യരാണ്. മോഹന്‍ലാല്‍, സണ്ണിവെയ്ന്‍, രഞ്ജിനി തുടങ്ങിയ ഒരു വലിയ താരനിര അണിനിരക്കുന്ന കൂതറ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ജനനി ഇപ്പോള്‍. അത് കഴിഞ്ഞാല്‍ എഡിസണ്‍ ഫോട്ടോ എന്ന മലയാള ചിത്രത്തിനും ഈ തെന്നിന്ത്യന്‍ താരം കരാറൊപ്പിട്ടിട്ടുണ്ട്.
തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പൃഥ്വിരാജാണ് പുതിയ ചിത്രത്തെ കുറിച്ച് പറഞ്ഞത്. അഖില്‍ പോള്‍ തിരക്കഥയെഴുതുന്ന ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലറായിരിക്കും. വിനയ് ഫോര്‍ട്ട് അജ്മല്‍ തുടങ്ങിയവരും ചിത്രത്തിലഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











