twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജനുവരിയില്‍ റിലീസ് പ്രളയം പ്രേക്ഷകര്‍ വലയും

    By Ajith Babu
    |

    126 സിനിമകള്‍.. വിജയപരാജയങ്ങളുടെ അനുപാതത്തില്‍ വലിയ ഏറ്റക്കുറച്ചിലുകൊന്നുമില്ലെങ്കിലും 2012ല്‍ സിനിമകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന കുറച്ചൊന്നുമല്ല മലയാള സിനിമയ്ക്ക് നല്‍കുന്ന ആത്മവിശ്വാസം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി 70-80 റേഞ്ചില്‍ ഒതുങ്ങി നില്‍ക്കുകയായിരുന്നു ഇവിടുത്തെ സിനിമാ വിപണി.

    2012ലെ ഈ മാറ്റം പുതുവര്‍ഷത്തിലും തുടരുമെന്നാണ് ജനുവരിയിലെ റിലീസിങ് ട്രെന്റ് തരുന്ന സൂചന. വര്‍ഷാരംഭത്തിലെ ആദ്യ വെള്ളിയാഴ്ച തന്നെ തിയറ്ററുകളിലെത്തുന്നത് അഞ്ച് മലയാള സിനിമകളാണ്. ഒരു തെലുങ്ക് റീമേക്കും ഉള്‍പ്പെടും.

    രാജീവ് രവിയുടെ അന്നയും റസൂലും, ബാബു ജനാര്‍ദ്ദനന്‌റെ ലിസമ്മയുടെ വീട്, ഗിരീഷ് സംവിധാനം ചെയ്യുന്ന നി കൊ ഞാ ചാ, രാജേഷ് അമങ്കരയുടെ എന്‍ട്രി, രാജേഷ് ടച്ച് റിവറിന്റെ എന്റെ എന്നീ മലയാള സിനിമകളും രാം ചരണ്‍ തേജ നായകനായ ഓറഞ്ചിന്റെ മലയാളം പതിപ്പ് ഹായ് രാം ചരണ്‍ എന്നീ സിനിമയുമാണ് ജനുവരി നാലിന് റിലീസ് ചെയ്യുക.

    ജോഷിയുടെ ലോക് പാല്‍, തോംസന്റെ കമ്മത്ത് ആന്റ് കമ്മത്ത്, ബോബന്‍ സാമുവലിന്റെ റോമന്‍സ്, രേവതി വര്‍മയുടെ മാഡ് ഡാഡ്, ശാലീനി ഉഷ നായരുടെ അകം, വിജി തമ്പിയുടെ നാടോടി മന്നന്‍, ബോസിന്റെ ഐസക് ന്യൂട്ടന്‍ സണ്‍ ഓഫ് ഫിലിപ്പോസ്, വിനയന്റെ ഡ്രാക്കുള 2012 3ഡി, സുധീര്‍ അമ്പലപ്പാടിന്റെ ബ്രേക്കിങ് ന്യൂസ് ലൈവ്, ടികെ രാജീവ് കുമാറിന്റെ അപ് ആന്റ് ഡൗണ്‍ രാജീവ് നാഥിന്റെ ഡേവിഡ് ആന്റ് ഗോലിയാത്ത്, പ്രദീപ് നായരുടെ ചെറുക്കനും പെണ്ണും ഈ ജനുവരിയില്‍ തിയറ്ററുകളിലെത്തും.

    മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രങ്ങള്‍ എത്തുമ്പോള്‍ ഉണ്ടായേക്കാവുന്ന തിയറ്റര്‍ ക്ഷാമം കണക്കിലെടുത്ത് ചെറിയ സിനിമകളുടെ റിലീസ് മാറ്റിവയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.

    മലയാളത്തിലെ ഈ റിലീസ് പ്രളയത്തിന് പുറമെ കമല്‍ഹാസന്റെ ബിഗ് ബജറ്റ് ചിത്രമായ വിശ്വരൂപം, കാര്‍ത്തിയുടെ അലക്‌സ് പാണ്ഡ്യന്‍ എന്നീ സിനിമകളും അടുത്തയാഴ്ചകളില്‍ കേരളത്തിലെത്തും.

    English summary
    On Jan 4, there could be five Malayalam films and a Telugu remake at the cinemas,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X